ETV Bharat / bharat

ഇ-റുപ്പി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങൾ - ഇ-റുപ്പി

ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അധിഷ്ഠിത ഇ-വൗച്ചറുകളാണ് ഇ-റുപ്പിയുടെ സവിശേഷത

e-rupee  modi to launch e-rupee  digital payment platform  ഇ-റുപ്പി  ഇ-റുപ്പി അറിയേണ്ട കാര്യങ്ങൾ
ഇ-റുപ്പി ഇന്ന് പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോൾ; അറിയേണ്ട കാര്യങ്ങൾ
author img

By

Published : Aug 2, 2021, 12:39 PM IST

ന്യൂഡൽഹി : രാജ്യത്തിന്‍റെ ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റ്‌ഫോമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച വൈകിട്ട് 4.30 ന് രാജ്യത്തിന് സമർപ്പിക്കും. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം, നാഷണൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ആണ് ഇ-റുപ്പി വികസിപ്പിച്ചത്.

Also Read: ഫേസ്ബുക്കിന് ഇന്ത്യയിൽ നിന്ന് റെക്കോഡ് വരുമാനം

സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് വിതരണം ഇ-റുപ്പി എത്തുന്നതോടെ കൂടുതൽ കാര്യക്ഷമമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

ഇ-റുപ്പിയുടെ പ്രത്യേകതകൾ

കേന്ദ്രം അവതരിപ്പിച്ച ഭീം യുപിഐ പോലെ ഇ-റുപ്പിയും ഒരു പണ- സമ്പർക്ക രഹിതമായ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ്. എന്നാൽ പണത്തിന് പകരം ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അധിഷ്ഠിത ഇ-വൗച്ചറുകളാണ്.

  • Digital technology is transforming lives in a major way and is furthering ‘Ease of Living.’ At 4:30 PM tomorrow, 2nd August, will launch e-RUPI, a futuristic digital payment solution which offers several benefits for its users. https://t.co/UpLgtBl1K3

    — Narendra Modi (@narendramodi) August 1, 2021 " class="align-text-top noRightClick twitterSection" data=" ">

ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്പ് അല്ലെങ്കിൽ ഇന്‍റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ ഈ വൗച്ചറുകൾ റിഡീം ചെയ്യാൻ കഴിയും. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ ട്രാൻസാക്ഷൻ സാധിക്കൂ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

പ്രീപെയ്‌ഡ് രീതിയിൽ പ്രവർത്തിക്കുന്ന ഇ-റുപ്പി, മറ്റ് ഇടനിലക്കാരുടെ സഹായം ഇല്ലാതെ ഉപഭോക്താവിനെ ഇടപാടുകൾ നടത്താൻ സഹായിക്കും. പതിവ് പണമടയ്ക്കലിന് പുറമെ മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്‌സിഡി എന്നിവ പോലുള്ള വിവിധ സർക്കാർ പദ്ധതികൾക്ക് ഇ-റുപ്പി ഉപയോഗിക്കാം.

കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ജീവനക്കാരുടെ ക്ഷേമകാര്യങ്ങൾക്കും മറ്റ് സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികൾക്കും ഇ-റുപ്പി വൗച്ചറുകൾ ഉപയോഗിക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.