ന്യൂഡൽഹി: അലിഗഡ് മുസ്ലീം സർവകലാശാലയുടെ ശതാബ്‌ദിയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിനൊപ്പം ഓൺലൈനായാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. പുതിയതായി നിർമ്മിച്ച കാമ്പസ് ഗേറ്റ് മോദി ഉദ്ഘാടനം ചെയ്യും. ഒരു പോസ്റ്റൽ സ്റ്റാമ്പും സ്‌മാരക കോഫി ടേബിൾ ബുക്കും മോദി പ്രകാശനം ചെയ്യും.
ജവഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്‌ത്രി എന്നിവർക്ക് ശേഷം അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ശതാബ്‌ദിയാഘോഷങ്ങളിൽ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. കഴിഞ്ഞ 56 വർഷത്തിനിടെ അലിഗഢ് സർവകലാശാലയെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാകും മോദി.