ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ രൂപരേഖയുള്ള പുതിയ നാണയങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള 1,2,5,10, 20 എന്നീ രൂപകളുടെ നാണയങ്ങളാണ് പുറത്തിറക്കിയത്.
രാജ്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 75 ആഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ആസാദി കാ അമൃത്. പുതിയ നാണയങ്ങള്‍ 75-ാം വാര്‍ഷിക ആഘോഷത്തിന്‍റെ ലക്ഷ്യം ഓര്‍മിപ്പിക്കുമെന്നും രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ 12 വായ്‌പ അധിഷ്ഠിത പദ്ധതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന 'ജന്‍ സമര്‍ഥ് പോര്‍ട്ടലിന്‍റെ' ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.