ഹൈദരാബാദ് : 2024ൽ ബിജെപി തെലങ്കാന ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങളുടെ രാഷ്ട്രീയം മാറിയെന്നും ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ മോദി അവകാശപ്പെട്ടു.
തങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ആരാണ് നല്ലതെന്ന് തെലങ്കാനക്കാർക്ക് അറിയാം. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്‍റെ ഇരുപതാം വാർഷികത്തിൽ പങ്കെടുക്കാനാണ് മോദി ഹൈദരാബാദിലെത്തിയത്.