കല്‍ബുര്‍ഗി: സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ കൊവിഡ് വാക്സിൻ ബസുമായി നോർത്ത് ഈസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻആർടിസി). കല്‍ബുര്‍ഗിയിലാണ് ആദ്യ സേവനം ലഭ്യമാകുക. ഇതിനായി രണ്ട് ബസുകൾ ഇതിനോടകം തയ്യാറാണ്. ഗ്രാമപ്രദേശങ്ങളിൽ ആളുകൾക്ക് വാക്സിൻ സ്വീകരിക്കാന്‍ മടിയാണ്. ഈ മൊബൈൽ കൊവിഡ് വാക്സിൻ ബസുകള്‍ ഗ്രാമങ്ങളില്‍ പോലും എത്തുമെന്നും എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Read More............മൊബൈല്‍ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളായി ബസുകളും
മൂന്ന് ഡിവിഷനുകളാണ് ഈ ബസുകൾക്ക് ഉള്ളത്. ആദ്യ ഡിവിഷന്‍ രജിസ്‌ട്രേഷൻ നടത്തും. രണ്ടാമത്തെ വിഭാഗം വാക്സിനേഷന്‍ നല്‍കുകയും അവസാന വിഭാഗം വാക്സിനേഷനുശേഷം നിരീക്ഷണം നടത്തുകയും ചെയ്യും. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് ബസുകൾ എൻആർടിസി തയ്യാറാക്കിയിട്ടുണ്ട്.