ബെംളൂരു : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാന്‍റ്സിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രസാദ് എന്ന യുവാവിനാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ പുതിയ ഫോണ്‍ വാങ്ങിയത്. ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് ഒരു ശസ്ത്രക്രിയ ആവശ്യമുണ്ട്. ഇതിന് വലിയ തുകയാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രി ചെലവ് വഹിക്കുമെന്ന് മൊബൈല്‍ ഷോറൂം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫോണിന്‍റെ പണവും തിരികെ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നാല് ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുള്ളത് (Mobile phone Explosion) 24കാരനായ യുവാവിന്‍റെ മുട്ടിനും തുടയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
അതേസമയം മൊബൈല്‍ ഫോണ്‍ അപകടത്തെക്കുറിച്ച് ഷോ റൂമില്‍ അറിയിക്കാന്‍ ചെന്ന വീട്ടുകാരോട് അവര്‍ മോശമായി പെരുമാറിയെന്ന ആരോപണമുണ്ട്. പരിക്കേറ്റ യുവാവ് ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇയാള്‍ക്ക് കുറച്ച് ദിവസം വിശ്രമവും ആവശ്യമായി വരും.
അപ്പോള്‍ ജോലിക്ക് പോകാനും കഴിയില്ല. അത് കൊണ്ട് ആ സമയത്തേക്ക് വേണ്ട ചെലവുകളും മൊബൈല്‍ ഷോപ്പ് വഹിക്കണമെന്നാണ് പ്രസാദിന്‍റെ ആവശ്യം. ഇത് അനുവദിക്കപ്പെട്ടില്ലെങ്കില്‍ നിയമത്തിന്‍റെ വഴിയെ നീങ്ങുമെന്നും പ്രസാദ് വ്യക്തമാക്കി.
Also Read: സംസാരിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, സംഭവം കാസർകോട്