ETV Bharat / bharat

ഹീമോഫീലിയ രോഗികള്‍ക്ക് വീട്ടുവാതില്‍ക്കല്‍ ചികിത്സ; പദ്ധതിയുമായി കര്‍ണാടക, രാജ്യത്താദ്യം

ഹീമോഫീലിയ രോഗബാധ എത്രയും വേഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ആജീവനാന്ത രോഗാവസ്ഥ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

ഹീമോഫീലിയ വീട്ടുവാതില്‍ക്കല്‍ ചികിത്സ  ഹീമോഫീലിയ രോഗികള്‍ക്ക് മൊബൈല്‍ സര്‍വീസ് യൂണിറ്റ്  കര്‍ണാടക ഹീമോഫീലിയ പദ്ധതി  davanagere mobile haemophilia service unit  india first mobile haemophilia service unit in karnataka
ഹീമോഫീലിയ രോഗികള്‍ക്ക് വീട്ടുവാതില്‍ക്കല്‍ ചികിത്സ; പദ്ധതിയുമായി കര്‍ണാടക, രാജ്യത്താദ്യം
author img

By

Published : Jan 7, 2022, 6:02 PM IST

Updated : Jan 7, 2022, 6:44 PM IST

ദാവംഗരെ (കര്‍ണാടക): രാജ്യത്താദ്യമായി ഹീമോഫീലിയ രോഗബാധിതര്‍ക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുമായി കര്‍ണാടക. കര്‍ണാടക ഹീമോഫീലിയ സൊസൈറ്റിയും സൗത്ത് ദാവംഗരെയിലെ റോട്ടറി ഇന്‍റര്‍നാഷണലും സംയുക്തമായി ചേര്‍ന്നാണ് മൊബൈല്‍ സര്‍വീസ് യൂണിറ്റ് ആരംഭിക്കുന്നത്. ജനുവരി 14 മുതല്‍ ദാവംഗരെയിലെ 100 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ സര്‍വീസ് യൂണിറ്റിന്‍റെ സേവനം ലഭിക്കും.

ഹീമോഫീലിയ രോഗബാധ എത്രയും വേഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ആജീവനാന്ത രോഗാവസ്ഥ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മെഡിക്കൽ ഓഫിസർ, പരിശീലനം ലഭിച്ച രണ്ട് ജീവനക്കാര്‍, ഒരു മെഡിക്കോ സോഷ്യൽ വർക്കർ എന്നിവർ മൊബൈൽ സേവന യൂണിറ്റിന്‍റെ ഭാഗമാകും.

ഹീമോഫീലിയ രോഗികള്‍ക്ക് വീട്ടുവാതില്‍ക്കല്‍ ചികിത്സ

ഒട്ടുമിക്ക ഹീമോഫീലിയ രോഗികളും ദാവംഗരെയിലുള്ള ഓഫിസിൽ ചികിത്സയ്ക്കായി വരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സാമ്പത്തിക ഭദ്രതയുള്ള ഹീമോഫീലിയ രോഗികൾക്ക് മാത്രമേ വിലകൂടിയ ഇഞ്ചക്‌ഷനുകള്‍ വാങ്ങാനും വീടുകളിൽ സൂക്ഷിക്കാനും കഴിയൂ. ഇത് കണക്കിലെടുത്താണ് രോഗികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് കുത്തിവയ്പ്പ് നൽകുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ജെജെഎം മെഡിക്കൽ കോളജിലെ പാത്തോളജി പ്രൊഫസറും കർണാടക ഹീമോഫീലിയ സൊസൈറ്റി (കെഎച്ച്എസ്) പ്രസിഡന്‍റുമായ സുരേഷ് ഹനഗവാടി പറഞ്ഞു.

രാജ്യത്ത് ഇത്തരത്തില്‍ ഒരു സംരംഭം ഇതാദ്യമായാണ്. മേഖലയിൽ 100 ​​കിലോമീറ്റർ സഞ്ചരിച്ച് രോഗികൾക്ക് ചികിത്സ നൽകുക എന്നതാണ് മൊബൈൽ സേവന യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പുരോഗതി സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് കർണാടക ഹീമോഫീലിയ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഓഫിസർ നവീൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈൽ സർവീസ് യൂണിറ്റിന്‍റെ 75% റോട്ടറി ഇന്‍റർനാഷണലും ബാക്കി 25% ചെലവ് കർണാടക ഹീമോഫീലിയ സൊസൈറ്റിയാണ് വഹിക്കുന്നത്. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം രക്തത്തിലുണ്ടാകുന്ന അപൂർവ രോഗങ്ങള്‍ ബാധിക്കുന്നവര്‍ക്കായി പുനരധിവാസ ക്യാമ്പുകൾ നടത്താനും യൂണിറ്റ് ലക്ഷ്യമിടുന്നു.

Also read: രാജ്യത്തെ ആദ്യ ഓപ്പണ്‍ റോക്ക് മ്യൂസിയം ഹൈദരാബാദില്‍

Last Updated : Jan 7, 2022, 6:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.