ETV Bharat / bharat

ചോദ്യമുന്നയിച്ചത് രസിച്ചില്ല; കൗമാരാക്കാരനെ മര്‍ദിച്ച് കോണ്‍ഗ്രസ് എം.എല്‍.എയും കൂട്ടാളികളും - ഭോവ നിയമസഭ മണ്ഡലം

തന്‍റെ ഗ്രാമത്തിനുവേണ്ടി എന്ത് ചെയ്‌തുവെന്ന് കുട്ടി ചോദിച്ചതോടെയാണ് എം.എല്‍.എയും കൂട്ടാളികളും മര്‍ദിച്ചത്.

MLA slapped boy  Video Viral  family want action  Joginder Pal  Bhoa constituency  PATHANKOT  കോണ്‍ഗ്രസ് എം.എല്‍.എ  പഠാൻകോട്ട്  ഭോവ നിയമസഭ മണ്ഡലം  ജോഗീന്ദർ പാല്‍
ചോദ്യമുന്നയിച്ചത് രസിച്ചില്ല; കൗമാരാക്കാരനെ മര്‍ദിച്ച് കോണ്‍ഗ്രസ് എം.എല്‍.എയും കൂട്ടാളികളും
author img

By

Published : Oct 20, 2021, 4:05 PM IST

പഠാൻകോട്ട്: എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് കൗമാരക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിലെ ഭോവ നിയമസഭ മണ്ഡലം കോണ്‍ഗ്രസ് എം.എൽ.എയായ ജോഗീന്ദർ പാലാണ് ആണ്‍കുട്ടിയെ മര്‍ദിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുത്ത് മൈക്ക് പിടിച്ച് സംസാരിക്കവെ, അദ്ദേഹത്തിന്‍റെ അടുക്കലേക്ക് വന്നെത്തിയ കുട്ടിയെ കൈകൊണ്ട് മുഖത്തടിയ്‌ക്കുകയായിരുന്നു.

കൗമാരാക്കാരനെ മര്‍ദിച്ച് കോണ്‍ഗ്രസ് എം.എല്‍.എയും കൂട്ടാളികളും

ALSO READ: അതിതീവ്രമഴയ്ക്ക് സാധ്യതയില്ല; മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം, ഇനി തുലാവർഷം

തുടര്‍ന്ന് കുട്ടിയെ കുനിച്ചുനിര്‍ത്തി എം.എല്‍.എയുടെ കൂടെയുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ ചേര്‍ന്ന് നിരവധി തവണ മര്‍ദിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. തന്‍റെ ഗ്രാമത്തിനുവേണ്ടി എന്താണ് ചെയ്‌തതെന്ന് കുട്ടിയുടെ ചോദ്യത്തില്‍ പ്രകോപിതനായാണ് എം.എല്‍.എയുടെ മര്‍ദനമെന്നാണ് വിവരം.

ഇരയായ ആൺകുട്ടിയുടെ കുടുംബം നീതി തേടുകയും ഭോവ എം.എൽ.എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ജനപ്രതിനിധിയോട് ഒരു ചോദ്യമാണ് ഉന്നയിച്ചത്. ഇതില്‍ അടിയ്‌ക്കാന്‍ മാത്രം എന്ത് തെറ്റാണ് കുട്ടി ചെയ്തതെന്ന് കുടുംബം ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.