ഐസ്വാൾ: മിസോറാമിൽ 24 മണിക്കൂറിൽ 268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,899 ആയി. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 71 ആയി.
കൊവിഡ് ബാധിച്ച് 92 വയസുള്ള സ്‌ത്രീയാണ് ചൊവ്വാഴ്‌ച മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 3,637 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. അതേ സമയം 194 പേർ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 12,191ആയി. 24 മണിക്കൂറിൽ 2,443 പരിശോധന നടത്തിവരിൽ നിന്നാണ് 268 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഐസ്വാൾ, ലുംഗ്ലെ, കോലസിബ്, സിയാഹ, ലോങ്‌റ്റ്‌ലായ്, ചംബായ്, സൈച്യുൽ, മമിത് ജില്ലകളിലായാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 60ൽ അധികം പേർ കുട്ടികളും ആരോഗ്യ പ്രവർത്തകരുമാണ്. സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 76.28 ശതമാനവും മരണ നിരക്ക് 0.44 ശതമാനവുമാണ്.
മിസോറാമിൽ ഇതുവരെ 4,38,999 കൊവിഡ് പരിശോധനയാണ് നടത്തിയത്. അതേ സമയം 3,14,844 പേർ കൊവിഡ് ആദ്യ ഡോസ് സ്വീകരിച്ചുവെന്നും 53,260 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.