ഐസ്വാൾ: 226 പേർക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,624 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡിനിരയായതോടെ ആകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 86 ആയി. 226 കേസുകളിൽ 140 എണ്ണം റിപ്പോർട്ട് ചെയ്തത് തലസ്ഥാനമായ ഐസ്വാളിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തവരിൽ 19 തടവുകാരും 54 കുട്ടികളും രണ്ട് മുൻനിര തൊഴിലാളികളും ഒരു അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സെൻട്രൽ ജയിലിൽ നിലവിൽ 160 കൊവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4442 ആണ്. 14,096 പേർ രോഗമുക്തി നേടി.
Also Read: രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ്
75.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 4.65 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധന നടത്തിയിട്ടുള്ളത്. ബുധനാഴ്ച മാത്രം 3139 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തി. ബുധനാഴ്ച വരെ 4.37 ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് വാക്സിനേഷൻ സ്വീകരിച്ചതായും അതിൽതന്നെ 53,892 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായും സംസ്ഥാന രോഗപ്രതിരോധ ഓഫിസർ ഡോ. ലാൽസ്വമി പറഞ്ഞു.