ന്യൂഡൽഹി: 'മിഷൻ യുപി' ശക്തിപ്പെടുത്തുന്നതിനായി കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രയാഗ്‌രാജ്, സുൽത്താൻപൂർ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ പരിശീലന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
also read:യു.പിയുടെ കാര്യം ജനങ്ങള്‍ നോക്കിക്കൊള്ളും, ഉവൈസിയോട് നഖ്‌വി
വർധിച്ചു വരുന്ന പണപ്പെരുപ്പത്തിനും സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്കുമെതിരെ ഒരു പൊതു പ്രസ്ഥാനം ഉണ്ടാകണം. അതിനായി പാർട്ടി പ്രവർത്തകർ പ്രയത്‌നിക്കണം. യുപിയിൽ 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേഡർ തയ്യാറാക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്, ജില്ലാ-സിറ്റി പ്രസിഡന്‍റ്, സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുടെ മേഖല തിരിച്ചുള്ള പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
പരിശീലന ക്യാമ്പുകളിൽ ബ്രെയിൻസ്റ്റോമിംഗ് സെക്ഷനുകൾ നടക്കും. ഓർഗനൈസേഷൻ, ബൂത്ത് നിർമാണം, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെയുള്ള ലക്ഷ്യം. ഈ പരിശീലന സെക്ഷനുകൾ ജൂലൈ പത്ത് വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തും.