ബെംഗളൂരു: മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് തലകാവേരി ക്ഷേത്ര പ്രസിഡന്‍റിനെ കേരളത്തിൽ നിന്നുള്ള യുവാക്കളുടെ സംഘം ആക്രമിച്ചു. ഞായറാഴ്ച രാത്രി മടിക്കേരിക്ക് സമീപമുള്ള തലകാവേരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ യുവാക്കളോട് മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ടെമ്പിൾ മാനേജ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ ബി.എസ്. തമയ്യ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.സംഭവത്തെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി ഭാഗ്മണ്ഡല പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള സംഘം തലകാവേരി ക്ഷേത്ര പ്രസിഡന്‍റിനെ ആക്രമിച്ചു - Talacauvery temple
ക്ഷേത്രത്തിലെത്തിയ യുവാക്കളോട് മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ടെമ്പിൾ മാനേജ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ ബി.എസ്. തമയ്യ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.