ഉന്നാവോ (ഉത്തർപ്രദേശ്): വീട്ടിലെ പെഡസ്‌റ്റല്‍ ഫാനിന്‍റെ വയർ അബദ്ധത്തിൽ തൊട്ടതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. മായങ്ക് (9), സഹോദരൻ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാൻഷി (8), മാൻസി (5) എന്നിവരാണ് ഞായറാഴ്‌ച മരിച്ചത്.
സംഭവസമയത്ത് അവരുടെ മാതാപിതാക്കൾ വീടിന് പുറത്തായിരുന്നുവെന്നും ഞങ്ങളുടെ പിന്തുണ രക്ഷിതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും സർക്കിൾ ഓഫിസർ (സിഒ) അശുതോഷ് കുമാർ പറഞ്ഞു. ഈ ദുഃഖസമയത്ത് ഭരണകൂടം കുടുംബത്തോടൊപ്പമുണ്ടെന്നും ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.