ETV Bharat / bharat

പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇര പ്രസവിച്ചു; ഭർത്താവടക്കം ഏഴ് പേർക്ക് ഡിഎൻഎ പരിശോധന

രണ്ട് മാസം മുമ്പ് ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് അതേ ഗ്രാമത്തിലെ യുവാവുമായി വിവാഹം കഴിപ്പിച്ചത്. പെൺകുട്ടി ഏഴ് മാസത്തോളം യുവാവിന്‍റെ വീട്ടിൽ കഴിഞ്ഞുവെന്നും ഈ സമയത്താണ് കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണിയായതെന്നും പിതാവിന്‍റെ ആരോപണം.

latest news in hindi  hindi news  hindi crime news  gang rape with minor  Rape victim teenager gave birth to a child  barabanki news  latest crime in barabanki  Rape case filed against seven  accused will have DNA test  DNA test in barabanki  uttar pradesh news  Rape victim delivers child  crime news  Minor rape victim delivers child  accused to undergo DNA test  പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇര പ്രസവിച്ചു  ഡിഎൻഎ പരിശോധന  പ്രതികൾക്ക് ഡിഎൻഎ പരിശോധന  പ്രതികളെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയരാക്കും  ബാരാബങ്കി  Minor rape  Minor rape case  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇര പ്രസവിച്ചു; ഭർത്താവടക്കം ഏഴ് പേർക്ക് ഡിഎൻഎ പരിശോധന
author img

By

Published : Aug 21, 2021, 5:03 PM IST

ബാരാബങ്കി: പ്രായപൂർത്തിയാകാത്ത വിവാഹിതയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പ്രതിപ്പട്ടികയിൽ. ബലാത്സംഗത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയായതിനാൽ പ്രതികളെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയരാക്കാൻ പൊലീസ് നിർദേശം. ഇരയായ പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി.

മകൻ നിരപരാധിയെന്ന് ഇരയുടെ ഭർതൃമാതാവ്

ഉത്തർപ്രദേശിലെ ബരാബങ്കിയിലെ അസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. രണ്ട് മാസം മുമ്പ് ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് അതേ ഗ്രാമത്തിലെ യുവാവുമായി വിവാഹം കഴിപ്പിച്ചത്. എന്നാൽ തന്‍റെ മകൻ നിരപരാധിയാണെന്നും കേസിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാവിന്‍റെ അമ്മ ഒരു ഉന്നത ഉദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു. കൂടാതെ ഗർഭിണിയായ പെൺകുട്ടിയുടെ പ്രസവച്ചെലവുകൾ വഹിക്കണമെന്നും, ഇതിന് പുറമേ ആറ് ലക്ഷം രൂപയും പ്രതിമാസം 3,000 രൂപയും നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്‍റെ മകനെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിക്കുന്നു.

പ്രതികൾക്കെതിരെ ഇരയുടെ പിതാവിന്‍റെ പരാതി

അതേസമയം ഒരു വ്യക്തിയുടെ പിൻബലത്തിൽ തന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പ്രതിയായ യുവാവുമായി വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിച്ച് താൻ അസാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ സമർപ്പിച്ചതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടി ഏഴ് മാസത്തോളം പ്രതിയുടെ വീട്ടിൽ കഴിഞ്ഞുവെന്നും ഈ സമയത്താണ് കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണിയായതെന്നും പിതാവ് കൂട്ടിച്ചേർത്തു. കൂടാതെ ഗർഭച്ഛിദ്രം ഉണ്ടാകുന്നതിനായി മകളെ ശാരീരികമായി ആക്രമിച്ചുവെന്നും ഇയാൾ പറയുന്നു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ അസാന്ദ്ര പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ യഥാർഥ പിതാവിനെ കണ്ടെത്തുന്നതിനായി പ്രതികളെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.