പനാജി: ഗോവയിലെ മാർഗാവോയിലെ സൗത്ത് ഗോവ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ചോർച്ചയുണ്ടായതായി റിപ്പോർട്ട്. ഓക്സിജൻ ടാങ്കറിൽ നിന്ന് ആശുപത്രി കാമ്പസിലെ പ്രധാന സംഭരണ ടാങ്കിൽ വാതകം നിറക്കുന്നതിനിടയിലാണ് ചെറിയ രീതിയിൽ ചോർച്ചയുണ്ടായത്. സംഭവം ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഗോവയിലെ ഏറ്റവും വലിയ ആശുപത്രിയാണ് സൗത്ത് ഗോവ ജില്ലാ ആശുപത്രി. ചോർച്ചയെ തുടർന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ചോർച്ച നിയന്ത്രണവിധേയമാക്കിയത്.
Also read: ഗോവയിൽ മെയ് 9 മുതൽ മെയ് 23 വരെ കർഫ്യൂ
ഏതാനും മിനിറ്റുകൾ മാത്രമാണ് ചോർച്ച സംഭവിച്ചത്. സംഭവത്തിന് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.