ETV Bharat / bharat

അസമില്‍ 12കാരിയുടെ മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍ ; ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍, പ്രതിഷേധം - ടിൻസുകിയ

മെയ് ഒന്ന് മുതലാണ് ബാലികയെ കാണാതായത്. കുട്ടിയുടെ മൃതദേഹം മൂന്നാം തിയതി രാത്രിയാണ് കണ്ടെത്തിയത്

minor missing girl body in septic tank  girl body in septic tank suspected to be raped  12കാരിയുടെ മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍  അസമിലെ ടിൻസുകിയ
12കാരിയുടെ മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍
author img

By

Published : May 4, 2023, 4:07 PM IST

ടിൻസുകിയ : അസമിലെ ടിൻസുകിയ ജില്ലയില്‍ 12കാരിയുടെ മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍ കണ്ടെത്തി. മെയ് ഒന്നിന് രാത്രി കാണാതായ കുട്ടിയുടെ മൃതദേഹം ഇന്നലെ (മെയ്‌ മൂന്ന്) രാത്രിയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇതേ തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്‌തു. ഇതോടെ, കൗമാരക്കാരിയെ തന്‍റെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചു. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്‌ച രാത്രി കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഭവം നടന്നയിടത്ത് സംഘർഷാവസ്ഥ : പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവം പ്രദേശത്ത് സംഘർഷാവസ്ഥയ്‌ക്ക് ഇടയാക്കി. ഇന്ന് ഉച്ചവരെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. പ്രതിയുടെ കുടുംബവും ബാലികയുടെ വീട്ടുകാരും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു.

മെയ് ഒന്നിന് രാത്രി, ബിഹു ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടി കണ്ട ശേഷം പെൺകുട്ടി അമ്മയോടൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ബാലികയുടെ അമ്മ കുട്ടിയെ തിരക്കി. ഈ സമയം, പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ കുടുംബത്തിന്‍റെ മറുപടി. ബാലികയുടെ അമ്മയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.