ETV Bharat / bharat

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; വീടിന് മുകളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം - ഹോഷംഗാബാദ് ബലാത്സംഗ കേസ്

വീട്ടുകാര്‍ വീടിനുമുകളില്‍ പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

minor girl raped in madhya pradesh  hoshangabad rape case  5 year old girl raped in mp  minor girl body found on roof  മധ്യപ്രദേശ് അഞ്ചുവയസുകാരി ബലാത്സംഗം  ഹോഷംഗാബാദ് ബലാത്സംഗ കേസ്  അഞ്ചുവയസുകാരി മൃതദേഹം മേല്‍ക്കൂര
അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു; വീടിന്‍റെ മേല്‍ക്കൂരയില്‍ മൃതദേഹം
author img

By

Published : Dec 27, 2021, 6:28 PM IST

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹോഷംഗാബാദില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് ശ്വാസം മുട്ടിച്ച് കൊന്നു. ശനിയാഴ്‌ച വൈകീട്ടാണ് ക്രൂര സംഭവം. കുട്ടിയുടെ മൃതദേഹം സൊഹാഗ്‌പൂരിലുള്ള വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന് ശേഷം വീടിന് മുകളില്‍ പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Also read: 17 കാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ പിടിയില്‍

കുട്ടി പീഡനത്തിനിരയായെന്നും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.