ETV Bharat / bharat

Minor Girl Raped By Two Youths 17കാരിയെ ബലാത്സംഗം ചെയ്‌തത് 3 മാസത്തോളം; 2 യുവാക്കൾ അറസ്‌റ്റിൽ - ബലാത്സംഗം

Minor Girl Raped For Three Months പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവും സുഹൃത്തും അറസ്‌റ്റിൽ

Minor Girl Raped By Two Youths  rape Telangana  Minor Girl Raped for three months  17 Years Old Girl Raped  Kamareddy Rape  വിവാഹ വാഗ്‌ദാം നൽകി പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  17 കാരിയെ ബലാത്സംഗം  3 മാസത്തോളം ബലാത്സംഗം ചെയ്‌തു  ബലാത്സംഗം  പീഡനം
Minor Girl Raped By Two Youths
author img

By ETV Bharat Kerala Team

Published : Sep 2, 2023, 3:06 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ 17കാരിയെ ബലാത്സംഗം (17 Years Old Girl Raped) ചെയ്‌ത രണ്ട് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാമറെഡ്ഡി (Kamareddy) ജില്ലയിലാണ് സംഭവം. വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഗ്രി വിദ്യാർഥിയായ ഫയാസിനേയും സുഹൃത്ത് അൽത്താഫിനേയുമാണ് അറസ്‌റ്റ് ചെയ്‌തത്.

പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടിയോട് ഫയാസ് പ്രണായഭ്യർഥന നടത്തുകയും വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന പേരിൽ മൂന്ന് മാസം മുൻപ് ഇയാൾ പെൺകുട്ടിയെ തന്‍റെ വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തതായി പൊലീസ് പറഞ്ഞു. പിന്നീട്, ഫയാസിന്‍റെ സുഹൃത്തായ അൽത്താഫും അവസരം ചൂഷണം ചെയ്‌ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു.

തുടർന്ന്, കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇരുവരും നിരവധി തവണ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതായി (Minor Girl Raped For Three Months) പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെൺകുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇവരുടെ അമ്മയ്‌ക്ക് സംശയം തോന്നുകയും പെൺകുട്ടിയോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ്, മൂന്ന് മാസമായി നേരിടുന്ന ദുരവസ്ഥയെ കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം (Protection Of Children From Sexual Offence Act) കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. അറസ്‌റ്റ് ചെയ്‌ത യുവാക്കളെ റിമാൻഡ് ചെയ്‌തു.

Also Read : Woman Paraded Naked In Rajasthan : 21 കാരിയെ മര്‍ദിച്ച് ഒരു കിലോമീറ്റര്‍ നഗ്‌നയാക്കി നടത്തിച്ച് ഭര്‍ത്താവും കുടുംബവും ; കൊടും ക്രൂരത

പ്രേതബാധ ആരോപിച്ച് യുവതിക്ക് നേരെ മന്ത്രവാദിയുടെ ലൈംഗികാതിക്രമം: കഴിഞ്ഞ ദിവസമാണ് പ്രേതബാധയുണ്ടെന്ന് ആരോപിച്ച്, ഹൈദരാബാദിലെ കേശവഗിരിയിൽ യുവതിക്ക് നേരെ മന്ത്രവാദി ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ തന്ത്രിക് മസഖ് ഖാൻ എന്ന വ്യാജ സന്ന്യാസിക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുവതി മൂന്ന് മാസം മുൻപാണ് വിവാഹിതയായത്.

തുടർന്ന്, ഭർത്താവിന്‍റെ വീട്ടിൽ വച്ച് യുവതിയ്‌ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇത് പ്രേതബാധയാണെന്ന അന്ധവിശ്വാസത്തിൽ ഭർതൃമാതാവ് യുവതിയെ മന്ത്രവാദിയുടെ അടുക്കൽ എത്തിക്കുകയുമായിരുന്നു. പൂജക്കായി യുവതിയേയും ഭർത്താവിനേയും വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ മസഖ് ഖാൻ വീടിന് പുറത്തിരുത്തി. തുടർന്നാണ് യുവതിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. യുവതി പൊലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Read More : women was Sexually assault by Fraud Monk മന്ത്രവാദത്തിന്‍റെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ സന്ന്യാസി ഒളിവിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.