ബെംഗളൂരു: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ (ഡിസംബര്‍ 27) രാത്രി തുംകൂരിലെ കട്‌സാന്ദ്രയ്‌ക്ക് സമീപമാണ് അപകടമുണ്ടായത് (Car Accident In Karnataka).
തുംകൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു ( Karnataka Education Minister Madhu Bangarappa). വിവരം അറിഞ്ഞ് കട്‌സന്ദ്ര പൊലീസ് സ്ഥലത്തെത്തി (Car Collided With Lorry).
അപകടത്തില്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ട മന്ത്രി മറ്റൊരു കാറില്‍ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.