ETV Bharat / bharat

മഞ്ഞിൽ പൊതിഞ്ഞ് കശ്മീർ ; ഗുൽമാർഗിലടക്കം താപനില ഫ്രീസിങ് പോയിന്‍റിന് താഴെ - ശ്രീനഗർ താപനില

ഫ്രീസിങ് പോയിന്‍റിന് മുകളിൽ താപനില രേഖപ്പെടുത്തിയ ഏകപ്രദേശം ശ്രീനഗർ മാത്രം

Kashmir Minimum temperature  കശ്മീർ കുറഞ്ഞ താപനില  ഗുൽമാർഗ് താപനില  ജമ്മു കശ്മീർ തണുപ്പ്  കശ്‌മീരിൽ താപനില ഫ്രീസിങ് പോയിന്‍റിന് താഴെ  jammu kashmir temperature below freezing point  കശ്മീർ കാലാവസ്ഥ  kashmir climate  ശ്രീനഗർ താപനില  srinagar temperature
മഞ്ഞിൽ പൊതിഞ്ഞ് കശ്മീർ; ഗുൽമാർഗ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താപനില ഫ്രീസിങ് പോയിന്‍റിന് താഴെ
author img

By

Published : Jan 9, 2022, 2:24 PM IST

ശ്രീനഗർ : മഞ്ഞിൽ പൊതിഞ്ഞ് വടക്കൻ കശ്‌മീരിലെ ഗുൽമാർഗ് മേഖല. താഴ്വരയിലെ മിക്ക പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ താപനില ഫ്രീസിങ് പോയിന്‍റിന് താഴെയായി. നിലവിൽ ഗുൽമാർഗിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രാത്രിയിൽ ഇത് മൈനസ് 4.6 ഡിഗ്രിയായിരുന്നു.

അമർനാഥ് വാർഷിക യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ മൈനസ് 1.8 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം താപനില 0.3 ഡിഗ്രി സെൽഷ്യസിലെത്തിയ ജമ്മു കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ മാത്രമാണ് ഫ്രീസിങ് പോയിന്‍റിന് മുകളിൽ താപനില രേഖപ്പെടുത്തിയ ഏക പ്രദേശം. താഴ്‌വരയിലേക്കുള്ള ഗേറ്റ്‌ വേ നഗരമായ ഖാസിഗണ്ടിൽ മൈനസ് 0.4 ഡിഗ്രി സെൽഷ്യസും സമീപത്തെ തെക്കൻ കാശ്മീർ പട്ടണമായ കോക്കർനാഗിൽ മൈനസ് 2.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ താപനില മൈനസ് 0.6 ഡിഗ്രിയാണ്.

ALSO READ: മഹേഷ് ബാബുവിന്‍റെ സഹോദരനും നടനും നിർമാതാവുമായ രമേഷ് ബാബു അന്തരിച്ചു

ഞായറാഴ്ച മുതൽ താപനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനുശേഷം കുറച്ച് ദിവസത്തേക്ക് വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബർ 21ന് ആരംഭിച്ച 'ചില്ല-ഇ-കലൻ' എന്നറിയപ്പെടുന്ന 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലത്തിന്‍റെ പിടിയിലാണ് കശ്മീർ താഴ്‌വര ഇപ്പോൾ.

ഇവിടുത്തെ പ്രശസ്തമായ ദാൽ തടാകം ഉൾപ്പടെയുള്ള ജലാശയങ്ങളും താഴ്‌വരയിലെ പല ഭാഗങ്ങളിലെ ജലവിതരണ ലൈനുകളും ഈ കാലയളവിൽ തണുത്തുറഞ്ഞ സ്ഥിതിയിലായിരിക്കും. മഞ്ഞുവീഴ്ചയുടെ സാധ്യതയും ഈ സമയത്ത് ഏറ്റവും അധികമാണ്. മിക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ, കനത്ത മഞ്ഞുവീഴ്ചയായിരിക്കും.

ജനുവരി 31നാണ് 'ചില്ല-ഇ-കലൻ' അവസാനിക്കുക. എന്നാൽ 20 ദിവസം നീണ്ടുനിൽക്കുന്ന 'ചില്ലൈ-ഖുർദ്', 10 ദിവസം നീണ്ടുനിൽക്കുന്ന 'ചില്ലൈ-ബച്ചാ' എന്നിവയ്ക്ക് ശേഷവും ഇവിടെ തണുപ്പ് തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.