കൊച്ചി: വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. ശബീര്‍ മുഹമ്മദ് (34) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ്. മാരംപിള്ളിയില്‍ ഒരു കെട്ടിടത്തില്‍ മുറി വാടകക്ക് എടുത്താണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
നിരവധി ഇതര സംസ്ഥാന തൊഴലാളികള്‍ക്ക് ഇദ്ദേഹം ചികിത്സ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അസം സ്വദേശിയായ യുവതിക്ക് ഇയാള്‍ കുത്തിവെപ്പും, ഗ്ലൂക്കോസും, ചില ഗുളികകളും നല്‍കിയിരുന്നു. ഇതിനായി 1000 രൂപയും ഇവരില്‍ നിന്നും ഈടാക്കി.
Also Read: ലഗേജുമായി ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; പെരുവഴിയിലായി 65 അതിഥി തൊഴിലാളികള്‍
കുറച്ച് നേരം കഴിഞ്ഞതോടെ ഇവര്‍ ബോധരഹിതയായി. വിവരം ലഭിച്ച പൊലീസ് പ്രതിയെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. മുറിയിൽ നിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകൾ, ഗുളികകൾ, രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം എന്നിവ കണ്ടെടുത്തു.