രാജസ്ഥാന്‍: രാജസ്ഥാനിലെ സൂറത്ഗ്രഹില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് വീണു. പരീശീലന പറക്കലിനിടെ രാത്രി 8.15 ഓടെയാണ് അപകടം നടന്നതെന്ന് സേന അറിയിച്ചു. പൈലറ്റ് സുരക്ഷിതമായി രക്ഷപെട്ടെന്നും സേന അറിയിച്ചു. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സേനയുടെ രാത്രികാല പരിശീലനത്തിനിടെയാണ് അപകടം. യന്ത്രതകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ അദ്ദേഹം വിമാനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. അതേസമയം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി സേന അറിയിച്ചു.