ETV Bharat / bharat

കോടതിയുടെ സമയം പാഴാക്കിയ പൊലീസിനെകൊണ്ട് പുല്ലുവെട്ടിച്ച് കോടതി; മഹാരാഷ്‌ട്രയിലാണ് പൊലീസ് പുല്ലുവെട്ടിയത് - മൻവാത് സ്‌റ്റേഷനിലെ രണ്ട് കോണ്‍സ്‌റ്റബിൾസിന് ശിക്ഷ

Punished two Police to cut grass: മഹാരാഷ്‌ട്രയില്‍ രണ്ട് പോലീസുകാര്‍ക്ക് 'പുല്ലുവെട്ടല്‍' ശിക്ഷ. കോടതിയുടെ സമയം പാഴാക്കിയ രണ്ട് കോണ്‍സ്‌റ്റബിള്‍ മാരാണ് ശിക്ഷിക്കപ്പെട്ടത്.

MH Parbhani district Court Punishment  court punishment  two Police to cut grass for 30 Min Late in court  Parbhani district Court Punished Police constables  Court Punished Police constables to cut grass  SP letter to Bombay high court  കോടതിയിലെത്താൻ പൊലീസ്‌ അരമണിക്കൂർ വൈകി  കോണ്‍സ്‌റ്റബിൾസിന് പുല്ല്‌ വെട്ടാൻ ഉത്തരവ്‌  കോടതി ഉത്തരവ്  മൻവാത് സ്‌റ്റേഷനിലെ രണ്ട് കോണ്‍സ്‌റ്റബിൾസിന് ശിക്ഷ  പുല്ല് വെട്ടാൻ ശിക്ഷ വിധിച്ച് കോടതി
MH Parbhani district Court Punished
author img

By ETV Bharat Kerala Team

Published : Nov 22, 2023, 4:01 PM IST

ഛത്രപതി സംഭാജിനഗർ (മഹാരാഷ്‌ട്ര): കോടതിയുടെ സമയം കക്ഷികളും പൊലീസും വക്കീലുമൊക്കെ പാലിച്ചേ തീരൂ, സമയം തെറ്റിച്ചാല്‍ എന്തു ചെയ്യും എന്ന് ചോദിച്ചാല്‍ പര്‍ബാനയിലെ പൊലീസുകാരുടെ ഗതി വരുമെന്ന് പറയേണ്ടി വരും. കേട്ട് കേഴ്‌വിയല്ല, കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്.

പൊലീസുകാർ കോടതിയിലെത്താൻ അരമണിക്കൂർ വൈകി. സമയം പാലിക്കാത്ത പൊലീസുകാരോട് പോയി പുല്ല് വെട്ടാനായിരുന്നു കോടതിയുടെ ഉത്തരവ്. പർബാനി കോടതിയാണ് ശിക്ഷ വിധിച്ചത്. മൻവാത് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെയാണ് കോടതി ശിക്ഷിച്ചത്(MH Parbhani district Court Punished two Police to cut grass for 30 Min Late in court).

തലേന്ന് രാത്രി, ഡ്യൂട്ടിയിലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതിയില്‍ സമയത്തിന് എത്താന്‍ കഴിയാതിരുന്നതെന്നും പൊലീസുകാര്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പര്‍ബാനി ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ രാഗസുധ വിശദമാക്കി.

സംഭവം ഇങ്ങനെ: ഒക്‌ടോബർ 22ന് രാത്രി പട്രോളിങ്ങിനിടെ രണ്ട് പേരെ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. മൻവാത് പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍ മാര്‍ ചേർന്ന് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തു. പിന്നീട് ക്രമിനല്‍ പശ്ചാത്തലം മനസിലാക്കി കസ്‌റ്റഡിയിലെടുത്തു.

സംശയാസ്‌പദമായി കണ്ട വ്യക്തികളെ കസ്‌റ്റഡിയിലെടുത്ത സാഹചര്യത്തില്‍ സെക്ഷൻ 122 പ്രകാരം ഒരു കുറിപ്പ് തയ്യാറാക്കി കോടതിയിൽ ഹാജരാക്കാനും കസ്‌റ്റഡിയിലുള്ളവരെ കോടതിയിലെത്തിക്കാനും പൊലീസ് നീക്കം തുടങ്ങി.

കസ്‌റ്റഡിയിലെടുത്ത പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടത് നിർബന്ധമാണ്. എന്നാൽ അവധി ദിവസമായതിനാൽ പൊലീസ് കോടതിയോട് സമയം ചോദിച്ചു. രാവിലെ 11 മണിക്ക് എത്താന്‍ കോടതി സമയവും അനുവദിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ പൊലീസുകാര്‍ പ്രതികളെയും കൊണ്ട് കോടതി കയറിയപ്പോള്‍ സമയം പതിനൊന്നര.

പൊലീസുകാര്‍ ചോദിച്ച് വാങ്ങിയ സമയം പോലും പാലിക്കാത്തതില്‍ കോടതി അരിശം കൊണ്ടു. തുടര്‍ന്നായിരുന്നു കോടതി വളപ്പിലെ പുല്ലുവെട്ടാനുളള ഉത്തരവിട്ടത്. സമയം പാലിക്കാത്ത പൊലീസിനെ കണക്കറ്റ് ശാസിക്കാനും കോടതി മറന്നില്ല.

ALSO READ:Bribe Case |കൈക്കൂലിയായി വാങ്ങിയത് രണ്ട് രൂപ, 37 വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞു... തെളിവില്ലത്രേ...

പുല്ല് വെട്ടാനുള്ള കത്തിയും അനുബന്ധ പണി ആയുധങ്ങളും കോടതി ജീവനക്കാര്‍ ശിക്ഷിക്കപ്പെട്ട പൊലീസുകാര്‍ക്ക് എത്തിച്ചുകൊടുത്തു. രണ്ട് പോലീസുകാരും പകലന്തിയോളം കോടതി വളപ്പിലെ പുല്ലുവെട്ടിയെന്ന കാര്യം വാസ്‌തവമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കൂടാതെ ജില്ലാ പൊലീസ് സൂപ്രണ്ട് രാഗസുധ ഈ വിഷയത്തിൽ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.