ETV Bharat / bharat

'വീഡിയോകള്‍ക്ക് ലൈക്ക് അടിച്ചാല്‍ പണം'; വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ വീണ യുവാവിന് സംഭവിച്ചത് - cyber Fraud gang

ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്ക് ലൈക്ക് അടിച്ച് പണം സമ്പാദിക്കാമെന്ന് വാട്‌സ് ആപ്പ് സന്ദേശം. യുവാവിന് നഷ്‌ടമായത് ഒരു കോടി ഒരു ലക്ഷം രൂപ. 31 അക്കൗണ്ടുകളിലായി നൂറു കോടിയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ്.

Mewar cyber gang nabbed for stealing Rs 1 Cr from youth  Fraud gang was arrested in Rajasthan  വീഡിയോകള്‍ക്ക് ലൈക്ക് അടിക്കാം  വാട്‌സ്‌ ആപ്പ് സന്ദേശം  ഒടുക്കം യുവാവിന് സംഭവിച്ചത്  ഇന്‍സ്റ്റഗ്രാം വീഡിയോകള്‍  തട്ടിപ്പ് സംഘം അറസ്റ്റില്‍  ജയ്‌പൂര്‍ വാര്‍ത്തകള്‍  ജയ്‌പൂര്‍ പുതിയ വാര്‍ത്തകള്‍
തട്ടിപ്പ് സംഘം അറസ്റ്റില്‍
author img

By

Published : Jun 6, 2023, 10:48 AM IST

ജയ്‌പൂര്‍: ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ക്ക് ലൈക്ക് അടിച്ച് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഒരു കോടി ഒരു ലക്ഷം രൂപ തട്ടിയ ഏഴംഗ സംഘം അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ദീപക്‌ ശര്‍മ്മയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് പ്രതികളായ ഏഴംഗ സംഘത്തെ രാജസ്ഥാന്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്‌തത്.

തട്ടിപ്പിന് ഇരയായ കഥ തുടങ്ങുന്നത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ദീപക്‌ ശര്‍മ്മയുടെ വാട്‌സ്‌ ആപ്പില്‍ ലഭിച്ച ഒരു സന്ദേശത്തിന് പ്രതികരണം നല്‍കിയതാണ് ഒടുക്കം ഇത്രയും വലിയ തട്ടിപ്പിനിരയായത്.

വാട്‌സ്‌ ആപ്പില്‍ ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നു: ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ലൈക്ക് ചെയ്യുന്നതിലൂടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കിടുന്നതിലൂടെയും പ്രതിദിനം 3 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കാം എന്നായിരുന്നു ആ സന്ദേശം. ലഭിച്ച സന്ദേശത്തിന് ലൈക്ക് അടിക്കാന്‍ താന്‍ തയ്യാറാണെന്ന് മറുപടി പറഞ്ഞതോടെ ദീപക് ശര്‍മ്മയെ ടെലിഗ്രാമിലെ ഒരു ഗ്രൂപ്പില്‍ ചേര്‍ത്തു. അങ്ങനെ ദീപക്‌ ശര്‍മ്മ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് തന്‍റെ ജോലി ചെയ്‌ത് തുടങ്ങി.

ഗ്രൂപ്പില്‍ വരുന്ന ഇന്‍സ്റ്റഗ്രാം ലിങ്കുകളില്‍ കയറി ഓരോ വീഡിയോകള്‍ക്കും ലൈക്ക് അടിച്ച് തുടങ്ങി. ജോലി ചെയ്യുന്നതിന് അനുസരിച്ച് 50 രൂപ മുതല്‍ 100 രൂപ വരെ അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച് തുടങ്ങി. ഏതാനും കുറച്ച് നാളുകള്‍ ദീപക്‌ ശര്‍മ്മ ഈ ജോലി സ്ഥിരമായി ചെയ്‌തു. നാളുകള്‍ പിന്നിട്ടതോടെ ഈ കമ്പനിയുടെ ഭാഗമായുള്ള വലിയ പ്രൊജക്‌റ്റ് ചെയ്യാന്‍ താത്‌പര്യമുണ്ടോയെന്ന് ചോദിച്ചു.

ചെയ്യുന്ന ജോലിയ്‌ക്ക് കൃത്യമായി പണം നല്‍കിയതിലൂടെ തട്ടിപ്പ് സംഘം ദീപക്‌ ശര്‍മ്മയുടെ വിശ്വാസം പിടിച്ച് പറ്റിയിരുന്നു. അതുകൊണ്ട് വലിയ പണം ലഭിക്കുമെന്ന് കാര്യത്തില്‍ ദീപക്‌ ശര്‍മ്മയ്‌ക്ക് സംശയമൊന്നും തോന്നിയില്ല. കമ്പനിയുടെ ഭാഗമായി ചേര്‍ന്ന് വലിയ പ്രൊജക്‌ട് ഏറ്റെടുത്ത് ചെയ്യാന്‍ താത്പര്യമുണ്ടെന്നും ദീപക്‌ ശര്‍മ്മ മറുപടി നല്‍കി. ഇത്തരത്തില്‍ കമ്പനിയുടെ ഭാഗമായി വലിയ വരുമാനം ലഭിക്കണമെങ്കില്‍ പണം ഇന്‍വെസ്റ്റ് ചെയ്യണമെന്നും സംഘം പറഞ്ഞു.

ഒരു കോടി ഒരു ലക്ഷം രൂപ കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സന്ദേശം ലഭിച്ചു. വലിയ വരുമാനം പ്രതീക്ഷിച്ച ദീപക്‌ ശര്‍മ്മ പണം നല്‍കാമെന്ന് തിരിച്ചും സന്ദേശം അയച്ചു. പണം നല്‍കാന്‍ 31 വ്യത്യസ്‌ത അക്കൗണ്ട് നമ്പറുകളാണ് സംഘം നല്‍കിയത്. സംഘം നല്‍കിയ അക്കൗണ്ട് നമ്പറുകളിലായി ഒരു കോടി ഒരു ലക്ഷം രൂപ നിശ്ചിത തുകയായി വീതിച്ച് നിക്ഷേപിക്കാന്‍ സംഘം നിര്‍ദേശം നല്‍കി.

നിര്‍ദേശം ലഭിച്ച മുറയ്‌ക്ക് ദീപക്‌ ശര്‍മ്മ തുക തുല്യമായി വീതിച്ച് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. തുക നിക്ഷേപിച്ചതിന് ശേഷം ലൈക്ക് അടിക്കാന്‍ ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചില്ലെന്ന് മാത്രമല്ല ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചതുമില്ല.

നല്‍കിയ പണത്തിന്‍റെ ലാഭവിഹിതമായ തുകയും തിരികെ ദീപക്‌ ശര്‍മ്മയുടെ അക്കൗണ്ടിലെത്തിയില്ല. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് രാജസ്ഥാന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

ദീപക്‌ ശര്‍മ്മയുടെ വാട്‌സ്‌ ആപ്പിലേക്ക് സന്ദേശം ലഭിച്ച മൊബൈല്‍ നമ്പറും ടെലിഗ്രാമിലെ ഗ്രൂപ്പുകളുമെല്ലാം പൊലീസ് അന്വേഷണത്തിന് വിധേയമാക്കിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ചിറ്റോര്‍ഗര്‍ഡ് മേഖലയില്‍ നിന്നാണ് പ്രതികളുടെ 31 അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നതെന്നും ചിറ്റോർഗഡിന്‍റെ അകോല, കപസൻ, ഫത്തേനഗർ എന്നീ മേഖലകളിലെല്ലാം വന്‍ തോതില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും എസ്‌ഒജി കണ്ടെത്തി.

പ്രതികളെല്ലാവരും ബിരുദ ധാരികള്‍: കേസില്‍ അറസ്റ്റിലായ പ്രതികള്‍ 27 വയസിനും 32 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് എസ്‌ഒജി സത്യേന്ദ്ര സിങ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും മറ്റുള്ളവര്‍ ബിരുദധാരികളുമാണെന്നും സത്യേന്ദ്ര സിങ് പറഞ്ഞു. ദീപക്‌ ശര്‍മയ്‌ക്ക് പ്രതികള്‍ നല്‍കിയ അക്കൗണ്ട് നമ്പറുകള്‍ പൊലീസ് പരിശോധിച്ചു.

31 അക്കൗണ്ടുകളിലായി നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. അധ്വാനമില്ലാതെ വരുമാനം നേടാമെന്നുള്ളതാണ് യുവാക്കളില്‍ ഭൂരിഭാഗം പേരും ഇത്തരം തട്ടിപ്പിന് ഇരയാകാനുള്ള കാരണം. അധ്വാനമില്ലാതെ അനാവശ്യ വരുമാനം നേടാമെന്നുള്ള വാഗ്‌ദാനങ്ങളും പരസ്യങ്ങളും സന്ദേശങ്ങളും ലഭിച്ചാല്‍ അതിനെ കുറിച്ച് നന്നായി മനസിലാക്കണമെന്നും അത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും സത്യേന്ദ്ര സിങ് പറഞ്ഞു.

also read: ജോലിക്കൊപ്പം അധിക വരുമാനം; ചെയ്യേണ്ടത് യൂട്യൂബില്‍ വെറും 'ലൈക്ക്' അടി മാത്രം, പരസ്യത്തെ പിന്തുടര്‍ന്ന യുവതിക്ക് സംഭവിച്ചത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.