ETV Bharat / bharat

Metal Detector In Soil And Water IIT Madras Invention : മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം ഇനി ആർക്കും പരിശോധിക്കാം, കണ്ടെത്തലുമായി ഐഐടി മദ്രാസ്

author img

By ETV Bharat Kerala Team

Published : Sep 19, 2023, 10:25 PM IST

Portable Tool To Detect Metal In Soil And Water : മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസിലെ ഗവേഷകർ

IIT Madras  device to detect heavy metals in soil and water  Indian Institute of Technology Madras  IIT Madras Invention  metal detector in soil and water  ഐഐടി മദ്രാസ്  മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം  ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സാങ്കേതിക വിദ്യ  ഐഐടി മദ്രാസ് കണ്ടുപിടിത്തം  മണ്ണിലെ ലോഹ സാന്നിധ്യം
Metal Detector In Soil And Water IIT Madras Invention

ചെന്നൈ : മണ്ണിലേയും വെള്ളത്തിലേയും ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പോർട്ടബിൾ ടൂൾ വികസിപ്പിച്ച് (portable tool to detect heavy metals in soil and water) ഐഐടി മദ്രാസ്. മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം വേഗത്തിൽ നിർണയിക്കാൻ പരിശീലനം ലഭിക്കാത്ത ഉപയോക്താക്കളെ പോലും പ്രാപ്‌തമാക്കുന്ന രീതിയിലാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിൽ മണ്ണിന്‍റെ ഗുണനിലവാര സൂചികയുടെ ടെക്‌നിക്കൽ അല്ലാത്ത മൂല്യം കാണിക്കുന്ന രീതിയിലാണ് ഇതിന്‍റെ പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത് (Metal Detector In Soil And Water IIT Madras Invention).

ഐഐടി മദ്രാസിലെ (Indian Institute of Technology Madras) മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ശ്രീറാം കെ. കൽപ്പാത്തി, ഡോ. ടിജു തോമസ്, ഐഐടി മദ്രാസിലെ പ്രൊജക്‌ട് സയന്‍റിസ്റ്റ് വിദ്യ കെ.വി എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. കേന്ദ്ര സർക്കാരിന്‍റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 36,000 ലധികം ഗ്രാമീണ മേഖലകളിലെ കുടിവെള്ള സ്രോതസുകളിൽ ഫ്ലൂറൈഡ്, ആർസെനിക്, ഹെവി മെറ്റൽ മലിനീകരണം എന്നിവയുടെ സാന്നിധ്യമുള്ളതായി കണക്കാക്കപ്പെടുന്നു. മണ്ണിൽ ലോഹ സാന്നിധ്യം അധികമായാൽ അത് ലവണാംശം വർധിപ്പിക്കുകയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.

മണ്ണിലെ ലവണാംശം വർധിക്കുന്നത് ഭക്ഷ്യ സുരക്ഷയെ ബാധിക്കും : ഇത് ആഗോള ഭക്ഷ്യ സുരക്ഷയെ തന്നെ വിപരീതമായി ബാധിക്കും. കാർഷിക വിളവ് കുറയല്‍, മനുഷ്യരിലെ ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്‍റെ പ്രത്യാഘാതങ്ങളാണ്. ഇൻഡക്റ്റീവ്‌ലി കപ്പിൾഡ് പ്ലാസ്‌മ - ഒപ്‌റ്റിക്കൽ എമിഷൻ സ്‌പെക്‌ട്രോസ്‌കോപ്പി (Inductively Coupled Plasma-Optical Emission Spectroscopy) എന്നിവയാണ് മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം കണ്ടെത്താൻ നിലവിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍. എന്നാൽ, ഈ ഉയർന്ന സാങ്കേതിക വിദ്യകള്‍ സാധാരണക്കാർക്കോ കർഷകർക്കോ ഉപയോക്തൃ സൗഹൃദമല്ല. ഇക്കാരണത്താൽ അവർ ലബോറട്ടറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

നിലവിൽ കോപ്പർ, ലെഡ്, കാഡ്‌മിയം എന്നീ ലവണാംശങ്ങൾ കണ്ടെത്തുന്നതിലാണ് ഗവേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഡോ. ശ്രീറാം കെ. കൽപ്പാത്തി പറഞ്ഞു. ഗവേഷണം നിലവിൽ പുരോഗമിക്കുകയാണ്. ഐഐടി മദ്രാസിലെ റൂറൽ ടെക്‌നോളജി ആക്ഷൻ ഗ്രൂപ്പിന്‍റെ പിന്തുണയോടെ തമിഴ്‌നാട്ടിലെ രാമേശ്വരത്തെ നിരവധി ക്ഷേത്ര ടാങ്കുകളിൽ നിന്ന് ശേഖരിച്ച ജലത്തിന്‍റെ ഗുണനിലവാരം പരിശോധിച്ച് വരികയാണ്. ഇന്ത്യയിൽ മണ്ണിൽ ഘനലോഹങ്ങളുടെ അനുവദനീയമായ പരിധികൾ (മി.ഗ്രാം/കിലോയിൽ) കാഡ്‌മിയം: 3 - 6, സിങ്ക്: 300 - 600, ചെമ്പ്: 135 - 270, ഈയം : 250 - 500 , നിക്കൽ: 75 - 150 എന്നിങ്ങനെയാണ്.

മണ്ണ് ചേർത്ത വെള്ളത്തിൽ നേർത്ത പോളിമർ ഫിലിമുകൾ മുക്കി അതിലേയ്‌ക്ക് മെറ്റൽ അയോണുകൾ ആഗിരണം ചെയ്യുക എന്നതാണ് ഈ പ്രക്രിയയുടെ ആദ്യ ഘട്ടം. പിന്നീട് ഈ ഫിലിമുകളുടെ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്‌കോപ്പിക് സിഗ്നലുകളെ (Infrared spectroscopic signals) ഒരു കാലിബ്രേറ്റഡ് ഡാറ്റാബേസുമായി താരതമ്യപ്പെടുത്തി ലോഹങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും തിരിച്ചറിയുമെന്നും ഗവേഷകൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.