ന്യൂഡല്‍ഹി: പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച മൂന്നംഗ സമിതി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ജെ.പി അഗർവാൾ എന്നിവരാണ് മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഞായറാഴ്ച സന്ദര്‍ശിച്ചത്.
ഒരു മണിക്കൂറോളം യോഗം നടന്നു. പാർട്ടി നേതാക്കളായ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ധു എന്നിവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനാണ് സോണിയ ഗാന്ധി സമിതി രൂപീകരിച്ചത്. മൂന്നംഗ സമിതി കഴിഞ്ഞയാഴ്ച 50 ഓളം പഞ്ചാബ് എംഎൽഎമാരെ സന്ദർശിച്ചിരുന്നു.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ വിമത പക്ഷത്തുള്ള പ്രധാന എതിരാളിയാണ് സിദ്ധു. സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച തന്നെ തഴഞ്ഞത് അമരീന്ദറാണെന്നാണ് സിദ്ധു കരുതുന്നത്. മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിനുള്ളിൽ തന്നെ സിദ്ധുവിനെതിരെ വിയോജിപ്പുണ്ട്.
Also read: പാര്‍ക്ക് ചെയ്‌ത കാര്‍ കിണറിലേക്ക് താഴ്ന്നു; വീഡിയോ വൈറല്‍
അതേസമയം സിദ്ധു പാര്‍ട്ടി വിടുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് തിരിച്ചടിയാകുമെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തൽ. അതിനാലാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം കേട്ട് തുടർ നടപടി തീരുമാനിക്കാൻ നേതൃത്വം തീരുമാനിച്ചത്.