ETV Bharat / bharat

MEM Removes Tharoor From Palestine Solidarity Event: ഹമാസ് ഭീകരവാദ പരാമര്‍ശം; പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കി എംഇഎം - Shashi Tharoor

Shashi Tharoor Hamas terror remark: കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പിന്നാലെയാണ് ഈ മാസം 30ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ നിന്ന് മുസ്‌ലിം ജമാഅത്ത് സംഘടന അദ്ദേഹത്തെ ഒഴിവാക്കിയത്

Muslim body removes Tharoor from Palestine solidarity  Hamas terror remark  MEM Removes Tharoor  Removes Tharoor From Palestine Solidarity Event  Shashi Tharoor Hamas terror remark  ഹമാസ് ഭീകരവാദ പരാമര്‍ശം  തരൂരിന്‍റെ ഹമാസ് ഭീകരവാദ പരാമര്‍ശം  എംഇഎം  മുസ്‌ലിം ലീഗ്  മുസ്‌ലിം ജമാഅത്ത് സംഘടന  പലസ്‌തീന്‍  Mahal Empowerment Mission  Shashi Tharoor  ശശി തരൂര്‍
MEM Removes Tharoor From Palestine Solidarity Event
author img

By ETV Bharat Kerala Team

Published : Oct 28, 2023, 11:18 AM IST

തിരുവനന്തപുരം : മുസ്‌ലിം ജമാഅത്ത് സംഘടനയായ മഹല്‍ എംപവര്‍മെന്‍റ് മിഷന്‍റെ (Mahal Empowerment Mission - MEM) പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കി (MEM Removes Tharoor From Palestine Solidarity Event). തരൂരിന്‍റെ ഹമാസ് ഭീകരവാദ പരാമര്‍ശം വിവാദമായതോടെയാണ് (Shashi Tharoor Hamas terror remark) ഒക്‌ടോബര്‍ 30ന് തിരുവനന്തുപുരത്ത് നടക്കാനിരിക്കുന്ന മഹല്‍ എംപവര്‍മെന്‍റ് മിഷന്‍റെ പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം. കോര്‍പറേഷനിലെ 100 വാര്‍ഡുകളില്‍ നിന്നുള്ള ജമാഅത്തുകളുടെ തീരുമാനമാണെന്നും അതിനാല്‍ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയെന്നും മഹല്‍ എംപവര്‍മെന്‍റ് മിഷന്‍ പ്രസിഡന്‍റ് ഷാജഹാന്‍ ശ്രീകാര്യം പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കവെ ആയിരുന്നു ശശി തരൂരിന് നാക്കുപിഴച്ചത്. പ്രസംഗത്തിനിടെ ഹമാസ് ഭീകരവാദം എന്നതരത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരപ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുകയായിരുന്നു ശശി തരൂര്‍.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളായ എം സ്വരാജും കെടി ജലീലും വിമര്‍ശിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ലീഗിന്‍റെ ചെലവില്‍ തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യമാണ് നടത്തിയത് എന്നായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്തൊരു ഭീകര സംഘടനയാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിയുന്നില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി.

Also Read: M Swaraj Facebook Post: 'മുസ്‌ലീം ലീഗിന്‍റെ ചെലവില്‍ ശശി തരൂര്‍ നടത്തിയത് ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം' : എം സ്വരാജ്

അതേസമയം, തരൂര്‍ എന്തുകൊണ്ട് ഇസ്രയേലിനെ ഭീകരര്‍ എന്ന് വിളിച്ചില്ല എന്നതായിരുന്നു കെടി ജലീല്‍ ഉന്നയിച്ച ചോദ്യം. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായെന്നും ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ലെന്നും ജലീല്‍ പറഞ്ഞു. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും ഇല്ലാത്തവരെന്നും കെടി ജലീല്‍ വിമര്‍ശിച്ചിരുന്നു.

പ്രസ്‌താവന വിവാദമാകുകയും വിമര്‍ശനങ്ങള്‍ ശക്തമാകുകയും ചെയ്‌തതോടെ ശശി തരൂര്‍ പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ പ്രസംഗത്തെ വളച്ചൊടിക്കുകയാണ് എന്നായിരുന്നു തരൂരിന്‍റെ വിശദീകരണം. താന്‍ പലസ്‌തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട എന്നും തരൂര്‍ വ്യക്തമാക്കി.

Also Read: Shashi Tharoor Explanation On Hamas Remarks: 'പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട, എന്നും പലസ്‌തീനൊപ്പം' : ശശി തരൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.