ETV Bharat / bharat

നാല് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടർമാർ പോളിങ് ബൂത്തില്‍

author img

By

Published : May 10, 2023, 9:18 AM IST

മേഘാലയ, ഒഡിഷ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Meghalaya Bypolls  Odisha Bypolls  UP Bypolls  മേഘാലയ ഉപതെരഞ്ഞെടുപ്പ്  ഒഡീഷ ഉപതെരഞ്ഞെടുപ്പ്  Bypolls latest updates  ഉപതെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ്  Karnataka Election
നാല് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: മേഘാലയ, ഒഡിഷ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ വിവിധ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് രാവിലെ 7 മണിമുതൽ ആരംഭിച്ചു. മേഘാലയയിലെ സോഹിയോംഗിൽ, ഒഡിഷയിലെ ജാർസുഗുഡ, ഉത്തർപ്രദേശിലെ സ്വാർ, ചൻബെ എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം പഞ്ചാബിൽ ജലന്ധർ ലോക്‌സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.

രാവിലെ ഏഴ് മണിമുതൽ ആരംഭിച്ച വോട്ടെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ നിരവധി പേരാണ് പോളിങ് ബൂത്തുകളിൽ അണിനിരന്നത്. മേഘാലയയിലെ സോഹിയോങ്ങിൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിപി സ്ഥാനാർഥി എച്ച്ഡിആർ ലിംഗ്ദോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഫെബ്രുവരി 27 നാണ് മേഘാലയയിൽ തെരഞ്ഞെടുപ്പ് നടന്നത്. എംഡിഎയുടെ സഖ്യകക്ഷികളായ എൻപിപിയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി) ഉൾപ്പെടെ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

ജനുവരി 29-ന് വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി നബ കിഷോർ ദാസിന്‍റെ കൊലപാതകത്തെത്തുടർന്നാണ് ഒഡിഷയിലെ ജാർസുഗുഡയിൽ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ഒമ്പത് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെങ്കിലും ഇവിടെ പ്രധാനമായും ബിജെഡി, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലാണ് മത്സരം.

മൂന്ന് പാർട്ടികളും പുതുമുഖങ്ങളെയാണ് ഇത്തവണ മത്സര രംഗത്ത് എത്തിച്ചിരിക്കുന്നത്. കിഷോർ ദാസിന്‍റെ മകൾ ദീപാലി ദാസിനെയാണ് ബിജെഡി മത്സരിപ്പിക്കുന്നത്. അന്തരിച്ച എംഎൽഎ ബിരേൻ പാണ്ഡെയുടെ മകൻ തരുൺ പാണ്ഡെയെയാണ് കോൺഗ്രസ് സ്ഥാനാർഥി. തങ്കധർ ത്രിപാഠിയാണ് ബിജെപിയുടെ സ്ഥാനാർഥി.

അതേസമയം രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഉത്തർപ്രദേശിൽ സ്വാർ മണ്ഡലത്തിലാണ് ഏവരും ഉറ്റുനോക്കുന്ന മത്സരം നടക്കുക. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ മകൻ അബ്ദുള്ള അസം ഖാനെ 15 വർഷം മുൻപത്തെ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് സ്വാറിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക ലോക്‌സഭ മണ്ഡലമായ ജലന്ധറിൽ എഎപി, കോൺഗ്രസ്, ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ തമ്മിലുള്ള ചതുഷ്‌കോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് കോണ്‍ഗ്രസ് എംപി സന്തോഖ് സിങ് ചൗദരിയുടെ മരണത്തെത്തുടർന്നാണ് ജലന്ധറിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സന്തോഖ് ചൗദരിയുടെ ഭാര്യ കരംജിത് കൗറാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി.

വിധിയെഴുതാൻ കർണാടക: അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പും ആരംഭിച്ചു. സംസ്ഥാനത്തെ 5,8545 പോളിങ്ങ് ബൂത്തുകളില്‍ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 224 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ 5,31,33,054 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. ഇതില്‍ 2,67,28,053 പുരുഷൻമാരും 2,64,00,074 സ്‌ത്രീകളും 4,927 മറ്റ് വിഭാഗങ്ങളുമാണുള്ളത്.

2,615 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അതില്‍ 2,430 പുരുഷന്മാരും 184 സ്‌ത്രീകളും ഒരാൾ ട്രാന്‍സ്‌ജെന്‍ഡറുമാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 84,119 പൊലീസ് ഉദ്യോഗസ്ഥരെയും 58,500 സിഎപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.

ALSO READ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023: വോട്ടെടുപ്പ് ആരംഭിച്ചു, സംസ്ഥാനത്ത് കനത്ത സുരക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.