ചണ്ഡീഗഡ്: പ്രധാനമന്ത്രിയുമായി നടത്തിയ അഞ്ച് മിനിറ്റ് കൂടിക്കാഴ്‌ചയിൽ അഹങ്കാരിയെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇത്തരത്തിൽ പെരുമാറിയതെന്നും ഹരിയാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സത്യപാൽ മാലിക് പറഞ്ഞു.
-
घमंड...क्रूरता...संवेदनहीनता
— Congress (@INCIndia) January 3, 2022 " class="align-text-top noRightClick twitterSection" data="
भाजपा के राज्यपाल के इस बयान में पीएम मोदी के व्यक्तित्व में शामिल इन्हीं 'गुणों' का बखान है।
मगर, ये एक लोकतंत्र के लिए चिंता की बात है। pic.twitter.com/HGxzKfYsme
">घमंड...क्रूरता...संवेदनहीनता
— Congress (@INCIndia) January 3, 2022
भाजपा के राज्यपाल के इस बयान में पीएम मोदी के व्यक्तित्व में शामिल इन्हीं 'गुणों' का बखान है।
मगर, ये एक लोकतंत्र के लिए चिंता की बात है। pic.twitter.com/HGxzKfYsmeघमंड...क्रूरता...संवेदनहीनता
— Congress (@INCIndia) January 3, 2022
भाजपा के राज्यपाल के इस बयान में पीएम मोदी के व्यक्तित्व में शामिल इन्हीं 'गुणों' का बखान है।
मगर, ये एक लोकतंत्र के लिए चिंता की बात है। pic.twitter.com/HGxzKfYsme
പരിപാടിയുടെ വീഡിയോ കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. സമരത്തിൽ 500 കർഷർ മരിച്ചെന്ന് അറിയിച്ചപ്പോൾ എനിക്ക് വേണ്ടിയാണോ അവർ മരിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തുടർന്ന് തന്നോട് അമിത് ഷായെ കാണാൻ ആവശ്യപ്പെട്ടെന്നും തുടർന്ന് അമിത് ഷായെ കണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കർഷക സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും എംഎസ്‌പി വിഷയത്തിൽ നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സമരം പിൻവലിച്ചിരിക്കുക മാത്രമാണെന്നും അനീതി കണ്ടാൽ വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. താൻ എപ്പോഴും കർഷകർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ കൊടും തണുപ്പിലും കൊവിഡ് മഹാമാരിയിക്കിടയിലും ഏകദേശം ഒരു വർഷത്തോളമാണ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കർഷകർ പ്രതിഷേധിച്ചത്. പോരാട്ടം വിജയം കാണുന്നതിന് മുൻപേ കൊടുംതണുപ്പിൽ പിടിച്ചുനിൽക്കാനാകാതെ 500ലധികം കർഷകർ മരിച്ചിരുന്നു.
ALSO READ: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി എം.പിയെ ഓഫിസ് തകര്‍ത്ത് അറസ്റ്റ് ചെയ്തു