ETV Bharat / bharat

Meet Shakti Shetty aka Deepika Padukone: ശക്തി ഷെട്ടി ആയി ദീപിക പദുക്കോണ്‍; താരത്തിന്‍റെ സിങ്കം ലുക്ക് വൈറല്‍ - Rohit Shetty

Deepika Padukone Singham Again First Look: സിങ്കം എഗെയ്‌നിലെ ദീപികയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. 17 വർഷം നീണ്ട കരിയറിൽ ഇതാദ്യമായാണ് താരം ഒരു പൊലീസ് വേഷത്തെ അവതരിപ്പിക്കുന്നത്.

Meet Shakti Shetty aka Deepika Padukone  Shakti Shetty aka Deepika Padukone  ശക്തി ഷെട്ടി ആയി ദീപിക പദുക്കോണ്‍  ദീപിക പദുക്കോണ്‍  സിങ്കം ലുക്ക്  സിങ്കം എഗെയ്‌നിലെ ദീപികയുടെ ഫസ്‌റ്റ് ലുക്ക്  സിങ്കം എഗെയിന്‍  Singham Again  Rohit Shetty  Rohit Shetty movie
Meet Shakti Shetty aka Deepika Padukone
author img

By ETV Bharat Kerala Team

Published : Oct 15, 2023, 1:31 PM IST

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ (Shah Rukh Khan) നായകനായി എത്തിയ 'ജവാനി'ലെ (Jawan) ദീപിക പദുക്കോണിന്‍റെ (Deepika Padukone) അതിഥി വേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ജവാന്' ശേഷം തന്‍റെ പുതിയ പ്രോജക്‌ടിലേയ്‌ക്ക് കടക്കുകയാണ് ദീപിക (Deepika Padukone upcoming movie). രോഹിത് ഷെട്ടി (Rohit Shetty) സംവിധാനം ചെയ്യുന്ന 'സിങ്കം എഗെയിന്‍' (Singham Again) ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

'സിങ്കം എഗെയിനി'ലെ ദീപികയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ (Deepika Padukone Singham Again First Look). സിനിമയില്‍ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ദീപിക എത്തുന്നത് (Deepika Padukone to play as cop). 17 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് ദീപിക പദുക്കോണ്‍ പൊലീസ് വേഷത്തില്‍ എത്തുന്നത്. ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത് (Deepika Padukone as Shakti Shetty).

Also Read: Shah Rukh Khan Deepika Padukone AI pics : ജവാനിലെ കുഞ്ഞ് ആസാദിനൊപ്പം ഷാരൂഖ്‌ ഖാനും ദീപിക പദുകോണും ; എഐ ചിത്രങ്ങള്‍ വൈറല്‍

സിനിമയിലെ ദീപികയുടെ രണ്ട് പോസ്‌റ്ററുകളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത് (Deepika Padukone Singham Looks). ഒരു കൂട്ടം പരിക്കേറ്റ്‌ കിടക്കുന്ന ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ തോക്കിന് മുനയില്‍ ഒരാളെ പിടിച്ച് നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ദീപികയാണ് ഫസ്‌റ്റ്‌ ലുക്കില്‍. കയ്യില്‍ ഒരു ബാന്‍ഡേജും കെട്ടി, മുറിവേറ്റ്‌ ചോര ഒലിക്കുന്ന നെറ്റിയില്‍ തോക്കും ചേര്‍ത്തു പിടിച്ചിരുന്ന് ചിരിക്കുന്ന ദീപികയെയാണ് രണ്ടാമത്തെ പോസ്‌റ്ററില്‍ കാണാനാവുക.

ദീപികയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ 'സിങ്കം എഗെയിന്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകള്‍ പങ്കുവച്ചിട്ടുണ്ട്. 'ശക്തി ഷെട്ടിയെ പരിചയപ്പെടുത്തുന്നു...' -എന്ന അടിക്കുറിപ്പോടു കൂടിയുള്ളതാണ് ദീപികയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്. ദീപികയുടെ പോസ്‌റ്റിന് പിന്നാലെ നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകര്‍ കമന്‍റ്‌ ബോക്‌സ്‌ നിറച്ചു.

Also Read: നല്ല നാളേയ്‌ക്കായുള്ള പ്രതീക്ഷ ; 'പ്രൊജക്‌ട് കെ'യിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തില്‍ അജയ്‌ ദേവ്‌ഗണ്‍ (Ajay Devgn) ആണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിങ് (Ranveer Singh), അക്ഷയ്‌ കുമാര്‍ (Akshay Kumar) എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്.

രണ്‍വീര്‍ സിങ് സിംബ (Simmba) എന്ന കഥാപാത്രത്തെയും അക്ഷയ്‌ കുമാര്‍ സൂര്യവൻഷി (Sooryavanshi) എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കരീന കപൂറും (Kareena Kapoor) സിനിമയുടെ ഭാഗമാകും. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്‍റെ (Rohit Shetty s cop universe) ഭാഗമായ 'സിങ്കം എഗെയിന്‍' അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2'വിനൊപ്പം (Allu Arjun movie Pushpa 2) അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ റിലീസാകും.

Also Read: Stars At The Opening Of IOC Session ബോളിവുഡ് താരനിരകള്‍ ഐഒസി സെഷൻ ഉദ്ഘാടന വേളയിൽ, ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.