ETV Bharat / bharat

Telengana | സ്വകാര്യ ഭാഗം മുറിച്ചു, മെഡിക്കല്‍ വിദ്യാർഥി വീട്ടില്‍ മരിച്ച നിലയില്‍ - ദീക്ഷിത് റെഡ്ഢി

സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാര്‍ഥിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

medical student found dead  student found dead  Telengana  Telengana news  എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി  സെക്കന്തരാബാദ്  ദീക്ഷിത് റെഡ്ഢി  പാപിറെഡ്ഢി
medical student found dead
author img

By

Published : Jul 10, 2023, 12:46 PM IST

Updated : Jul 10, 2023, 7:42 PM IST

ഹൈദരാബാദ്: മെഡിക്കല്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി ദീക്ഷിത് റെഡ്ഢിയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിന്‍റെ മൃതദേഹം.

ഇന്നലെ, വൈകുന്നേരത്തോടെ മുറിക്കുള്ളിലാണ് ദീക്ഷിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയില്‍ ദീക്ഷിതിന്‍റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ മുറിക്കുള്ളില്‍ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിന്‍റെ സ്വകാര്യഭാഗം മുറിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

വാറങ്കൽ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ സോമിറെഡ്ഡി - കരുണ ദമ്പതികളുടെ മകനാണ് ദീക്ഷിത്. 20 വര്‍ഷം മുന്‍പാണ് ഇവര്‍ ഹൈദരാബാദിലെ പാപിറെഡ്ഢി നഗറിലേക്ക് എത്തിയത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ദീക്ഷിത് അതിന് വേണ്ട ചികിത്സയിലായിരുന്നു എന്നാണ് സൂചന.

കോളജ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി: ഹൈദരാബാദ് ഉപ്പലിലെ സ്വകാര്യ കോളജിലെ ക്ലാസ് മുറിക്കുള്ളില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് സംഭവം. രാത്രിയില്‍ വൈകിട്ടും വിദ്യാര്‍ഥി ഹോസ്റ്റലില്‍ എത്തിയിരുന്നില്ല.

തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹപാഠികളാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റിന്‍റെ മര്‍ദനമാണ് മകന്‍റെ മരണത്തിന് കാരണമെന്ന ആരോപണവുമായി വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഈ സംഭവത്തിന് രണ്ടാഴ്‌ച മുന്‍പ് ഉപ്പലിലെ സ്വകാര്യ ജൂനിയര്‍ റസിഡന്‍ഷ്യല്‍ കോളജില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വര്‍ധിച്ച് വരുന്ന സമ്മര്‍ദമാണ് വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമാകുന്നതെന്ന് യുവജന - വിദ്യാര്‍ഥി സംഘടന കുറ്റപ്പെടുത്തി.

മൂന്നംഗ കുടുംബം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍: തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ചെന്നൈ മടിപ്പാക്കം സ്വദേശികളായ സന്തോഷ് പീറ്റർ (51), ഭാര്യ സുനി പീറ്റർ (50), മകൾ ഐറിൻ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

കുടുംബസമേതം തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം. ജൂണ്‍ നാലിന് രാത്രിയിലാണ് ഇവര്‍ തൃശൂരിലെത്തി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള ലോഡ്‌ജില്‍ മുറിയെടുക്കുന്നത്. ഏഴാം തീയതി രാത്രിയില്‍ റൂം വെക്കേറ്റ് ചെയ്യുമെന്നായിരുന്നു ഇവര്‍ ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നത്.

എന്നാല്‍, കുടുംബം പോകേണ്ട സമയം പിന്നിട്ടിട്ടും മുറിയില്‍ നിന്നും പുറത്തിറങ്ങാതെ വന്നതോടെ ജീവനക്കാര്‍ ഇങ്ങോട്ടേക്ക് അന്വേഷിച്ചെത്തി. ഈ സമയം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു മുറിയുടെ വാതില്‍. ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചിട്ടും മുറിക്കുള്ളില്‍ നിന്നും പ്രതികരണമുണ്ടാകാതെ വന്നതോടെ ഇവര്‍ വിവരം തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ച് മുറിയുടെ വാതില്‍ തുറന്നപ്പോഴായിരുന്നു മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read : കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി വെടിയേറ്റ് മരിച്ച നിലയില്‍

Last Updated : Jul 10, 2023, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.