ന്യൂഡൽഹി: പാര്‍ലമെന്‍റിലെ പഴയ സഹപ്രവര്‍ത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കേരള നിയമസഭ സ്‌പീക്കറും മുൻ എംപിയമായ എം.ബി.രാജേഷ്. പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഈ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുൻപ് സഹപ്രവര്‍ത്തകർ ആയിരുന്നവരെയെല്ലാം കാണുന്നതിനാണ് സെന്‍ട്രല്‍ ഹാളില്‍ ചെന്നതെന്ന് രാജേഷ് കുറിച്ചു.
എം.ബി രാജേഷിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ശ്രീ. രാഹുല്‍ഗാന്ധി, ശ്രീമതി കനിമൊഴി, ശ്രീ കെ.സി. വേണുഗോപാല്‍, ശ്രീ. എം.കെ. രാഘവന്‍, ശ്രീ ഗൌരവ് ഗോഗോയ്, ശ്രീ എ എം ആരിഫ്, ശ്രീ എ എ റഹിം തുടങ്ങി പഴയതും പുതിയതുമായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി.
ഔദ്യോഗികാവശ്യത്തിന് ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്.
ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എം.പി.മാര്‍ക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം. ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി.