കൊല്‍ക്കത്ത: മൗലാന റാബിഅ് ഹസനി നദ്‌വിയെ (Maulana Rabey Hasani Nadwi) വീണ്ടും മുസ്‌ലിം വ്യക്തിനിയമ ബോർഡ് (Muslim Personal Law Board) അധ്യക്ഷനായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുദിവസമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ബോര്‍ഡിന്‍റെ 27-ാം വാര്‍ഷിക സമ്മേളനത്തിലാണ് ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
ആറാം തവണയാണ് റാബിഅ് നദ്‌വി ബോര്‍ഡിന്‍റെ അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്. ബോര്‍ഡിന്‍റെ മറ്റു സുപ്രധാന സ്ഥാനങ്ങളില്‍ മാറ്റമില്ല. 40 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. നാലു സ്ത്രീകളും ബോര്‍ഡിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. സ്ത്രീകള്‍ക്ക് മാത്രമായി 40 അംഗ കൗണ്‍സിലും ഇത്തവണ രൂപവത്കരിച്ചിട്ടുണ്ട്.
-
Hazrat Maulana Khalid Saifullah Rahmani Sahab (@hmksrahmani) has been unanimously elected General Secretary of the All India Muslim Personal Law Board at the 27th General Body Meeting held today in Kanpur.
— All India Muslim Personal Law Board (@AIMPLB_Official) November 21, 2021 " class="align-text-top noRightClick twitterSection" data="
">Hazrat Maulana Khalid Saifullah Rahmani Sahab (@hmksrahmani) has been unanimously elected General Secretary of the All India Muslim Personal Law Board at the 27th General Body Meeting held today in Kanpur.
— All India Muslim Personal Law Board (@AIMPLB_Official) November 21, 2021Hazrat Maulana Khalid Saifullah Rahmani Sahab (@hmksrahmani) has been unanimously elected General Secretary of the All India Muslim Personal Law Board at the 27th General Body Meeting held today in Kanpur.
— All India Muslim Personal Law Board (@AIMPLB_Official) November 21, 2021
വിദ്യാഭ്യാസ ബോധവത്കരണം, സാമ്പത്തിക പിന്നാക്കാവസ്ഥ, സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങൾ എന്നിവക്കെതിരെ പ്രവർത്തിക്കാൻ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ മുഴുവൻ പിന്തുണയോടെയാണ് വീണ്ടും പ്രസിഡന്‍റായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മൗലാന സയിദ് അർഷദ് മഅദനി, മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
ALSO READ: YouTube Removing Dislikes| യുട്യൂബ് ഡിസ്‍ലൈക്ക് ബട്ടന് എന്തുപറ്റി? ഇതാണ് സംഭവം