ഷിംല: ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ മണ്ണിടിച്ചിൽ. ദേശീയപാത 707ൽ റോഡ് ഗതാഗതം തടസപ്പെട്ടു. ചണ്ഡീഗഢ് - മനാലി ദേശിയപാതയിലെ മണ്ഡി പ്രദേശത്തും ഗതാഗത തടസം നേരിടുന്നുണ്ട്. ചണ്ഡിഗഡ്-മനാലി ദേശീയപാത ഹിമാചൽ സർക്കാർ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ലാഹൗൾ - സ്‌പിറ്റിയിൽ മണ്ണിടിച്ചിലിനെയും കനത്ത മഴയെയും തുടർന്ന് 144 വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി വ്യാഴാഴ്‌ച റിപ്പോർട്ടുകളുണ്ടായിരുന്നു.
പഠാൻ വാലിയിലും 204 പേരോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയും ചേർന്ന് ഇവിടെ നിന്ന് 60 പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു