ETV Bharat / bharat

ഉത്തരേന്ത്യയില്‍ വൻ ഭൂചലനം; പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാൻ - ഭൂചലനം

ഡല്‍ഹി, ജമ്മു കശ്‌മീര്‍, ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം. ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Etv Bharatearth quake  Massive Earthquake in North India  ഉത്തരേന്ത്യയില്‍ വൻ ഭൂചലനം  ഭൂചലനം പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാൻ  ഭൂചലനം  Strong tremors jolted parts of north India
വൻ ഭൂചലനം
author img

By

Published : Mar 21, 2023, 10:51 PM IST

Updated : Mar 21, 2023, 11:11 PM IST

ന്യൂഡല്‍ഹി: ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ വൻ ഭൂചലനം. രാത്രി 10.17നുണ്ടായ ഭൂചലനം റിക്‌ടർ സ്കെയില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹിയില്‍ രണ്ട് മിനിട്ടിനിടെ രണ്ട് ഭൂചലനമുണ്ടായതാണ് റിപ്പോർട്ടുകൾ.

പലയിടത്തും ആളുകൾ പുറത്തേക്കിറങ്ങിയോടി. ജമ്മു കശ്‌മീര്‍, ചണ്ഡിഗഡ്, പഞ്ചാബ് ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വൻ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ചൈനയിലും പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും അടക്കം ആറ് രാജ്യങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്‌ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക നിഗമനം. ഒരു മിനിറ്റ് നേരമാണ് ഭൂചലനം ഉണ്ടായത്.

Last Updated : Mar 21, 2023, 11:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.