ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും പുതിയ ആഢംബര മോഡലായ ഇൻവിക്‌റ്റോ ഉടൻ വിപണിയില്‍. ജൂലായ് അഞ്ചിന് വിപണിയില്‍ എത്തുന്ന ഇൻവിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‌തവ അറിയിച്ചു. മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം റീടെയ്‌ല്‍ ഔട്ട്‌ലെറ്റ് ആയ നെക്‌സ ഷോറൂം വഴിയാകും പുതിയ വാഹനം വില്‍പന നടത്തുക. 25000 രൂപയാണ് ബുക്കിങ് ഫീസ്.
-
#MarutiSuzuki has opened the official bookings for the #Invicto #MPV for Rs. 25,000. It will be launched on 5 July and will be based on the Toyota Innova Hycross.#MarutiSuzukiInvicto #MarutiInvicto #BookingOpen #Newcar #automotive #CWNews pic.twitter.com/Z5XRD8fRAv
— CarWale (@CarWale) June 19, 2023 " class="align-text-top noRightClick twitterSection" data="
">#MarutiSuzuki has opened the official bookings for the #Invicto #MPV for Rs. 25,000. It will be launched on 5 July and will be based on the Toyota Innova Hycross.#MarutiSuzukiInvicto #MarutiInvicto #BookingOpen #Newcar #automotive #CWNews pic.twitter.com/Z5XRD8fRAv
— CarWale (@CarWale) June 19, 2023#MarutiSuzuki has opened the official bookings for the #Invicto #MPV for Rs. 25,000. It will be launched on 5 July and will be based on the Toyota Innova Hycross.#MarutiSuzukiInvicto #MarutiInvicto #BookingOpen #Newcar #automotive #CWNews pic.twitter.com/Z5XRD8fRAv
— CarWale (@CarWale) June 19, 2023
വിവിധ മോഡലുകൾക്ക് 20 ലക്ഷം മുതലാണ് ഇൻവിക്‌റ്റോയുടെ വിലയെന്നും മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും മൂന്ന് നിരകളുള്ള മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിലെത്തുക. ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഇൻവിക്റ്റോയും ടൊയോട്ടയുടെ ബിഡാഡി പ്ലാന്‍റില്‍ ആയിരിക്കും നിർമിക്കുക.
-
Maruti Suzuki Nexa Invicto Officialy Teased By Company.
— Luv's Car (@luvscarofficial) June 19, 2023 " class="align-text-top noRightClick twitterSection" data="
- Bookings Open at ₹25,000
- Launch on July 05
- Expected prices: ₹24 - 30 Lakhs*
What's Your Thoughts? Let me know in comments!#luvscar #marutisuzukiinvicto #Invicto #MarutiSuzukiNexaInvicto @nexaexperience pic.twitter.com/cUHflUR83t
">Maruti Suzuki Nexa Invicto Officialy Teased By Company.
— Luv's Car (@luvscarofficial) June 19, 2023
- Bookings Open at ₹25,000
- Launch on July 05
- Expected prices: ₹24 - 30 Lakhs*
What's Your Thoughts? Let me know in comments!#luvscar #marutisuzukiinvicto #Invicto #MarutiSuzukiNexaInvicto @nexaexperience pic.twitter.com/cUHflUR83tMaruti Suzuki Nexa Invicto Officialy Teased By Company.
— Luv's Car (@luvscarofficial) June 19, 2023
- Bookings Open at ₹25,000
- Launch on July 05
- Expected prices: ₹24 - 30 Lakhs*
What's Your Thoughts? Let me know in comments!#luvscar #marutisuzukiinvicto #Invicto #MarutiSuzukiNexaInvicto @nexaexperience pic.twitter.com/cUHflUR83t
രണ്ട് സീറ്റിങ് കോമ്പിനേഷൻ ആയിരിക്കും മൂന്ന് നിര വാഹനത്തില്‍ പ്രതീക്ഷിക്കാവുന്നത്. ഏഴ് സീറ്റർ പതിപ്പില്‍ മധ്യനിരയില്‍ രണ്ട് ക്യാപ്റ്റൻ സീറ്റുകളും എട്ട് സീറ്റർ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ബെഞ്ച് സീറ്റും ആയിരിക്കും. ആഢംബര വാഹനം എന്ന നിലയില്‍ ഫ്ളോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ൻമെന്‍റ്, ഡിജിറ്റല്‍ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺപ്രൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നൂതന ഡ്രൈവർ സഹായ സംവിധാനം, ആറ് എയർബാഗുകൾ, എബിഎസ്, എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്‍റ് സീറ്റ് ബെല്‍റ്റ് എന്നിവയും ലഭ്യമാകും.
Also read: ചാണകത്തിൽ നിന്നും ഇന്ധനം ഉത്‌പാദിപ്പിക്കാനൊരുങ്ങി സുസുക്കി മോട്ടോർ കോർപ്പറേഷൻ
ജിമ്‌നി ഇന്ത്യന്‍ വിപണിയില്‍: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മാരുതി സുസുക്കിയുടെ ജിമ്‌നി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു അഞ്ച് ഡോറുകളുളള മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവിയുടെ വരവ്. 12.7 ലക്ഷം രൂപയാണ് ജിമ്‌നിയുടെ പ്രാരംഭ വില. ഇന്ത്യയിലെ എല്ലാ നെക്‌സ(nexa) ഷോറൂമുകളിലും വാഹനം ലഭ്യമാണ്. ഓട്ടോമാറ്റിക് വകഭേദങ്ങളിലായിരുന്നു ജിമ്‌നി ഇന്ത്യന്‍ വിപണിയിലെത്തിയത്.
സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും, ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും, ആല്‍ഫ ഓട്ടോമാറ്റികിന് 14.89 ലക്ഷം രൂപയും, ആല്‍ഫ ഓട്ടോമാറ്റിക് ഡ്യൂവല്‍ ടേണിന് 15.05 ലക്ഷം രൂപയുമാണ് വില. എഴ് കളര്‍ ഓപ്‌ഷനുകളിലാണ് ജിമ്‌നി ലഭ്യമാകുക. ആകര്‍ഷകമായ അഞ്ച് മോണോടോണ്‍ ഷേഡുകളും രണ്ട് ആകര്‍ഷകമായ ഡ്യൂവല്‍ ടോണ്‍ ഓപ്‌ഷനുകളും ഉള്‍പ്പെടെയുളള മോഡലുകളാണ് ലഭ്യമാകുക.
ഈ വര്‍ഷം ജനുവരിയിലായിരുന്നു മാരുതി സുസുക്കി ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ല്‍ ജിമ്‌നി അവതരിപ്പിച്ചത്. ജിമ്‌നിക്കൊപ്പം ഫ്രോന്‍ക്‌സ് എന്ന പുതിയ വാഹനവും മാരുതി സുസുക്കി അവതരിപ്പിച്ചു. ഈ രണ്ട് എസ്‌യുവികള്‍ക്കായുളള ബുക്കിങ് അന്ന് മുതലാണ് ആരംഭിച്ചത്.
also read: ജിമ്‌നിയും ഫ്രോൻക്‌സും വന്നു, എസ്‌യുവി സെഗ്‌മെന്‍റിലെ രാജാവാകാൻ മാരുതി സുസുക്കി