പാൽഘർ : മഹാരാഷ്ട്രയിൽ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ (Married man killed live-in partner). ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ വിശാൽ താക്കൂറാണ് (34) പിടിയിലായത്. കൊല്ലപ്പെട്ട വർഷ മോഹ ഗോയൽ (32) എന്ന സ്ത്രീയുടെ മൃതദേഹം ഒക്ടോബർ 20ന് ഗവ്റൈപാഡയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഒക്ടോബർ എട്ടിനാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.
ALSO READ: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട, പിടിച്ചത് 1890 ലിറ്റര്‍ ; 1323 ലിറ്റർ ഗോവൻ മദ്യവും കണ്ടെടുത്തു
പ്രതിയായ താക്കൂർ നേരത്തേ വിവാഹിതനാണ്. ഇയാൾക്ക് നാല് കുട്ടികളുമുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതി കാമുകിയിലുള്ള സംശയത്താല്‍ കൊലപ്പെടുത്തിയതായാണ് നിഗമനമെന്ന് അസിസ്റ്റന്‍റ് ഇൻസ്‌പെക്ടർ ദത്ത സാരക് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.