ETV Bharat / bharat

പിറന്നാളാഘോഷമെന്ന് പെണ്‍കുട്ടിയെ കബളിപ്പിച്ചു ; 12 വയസുകാരിയെ 35കാരന് വിവാഹം ചെയ്‌തുനൽകി മാതാപിതാക്കൾ

വിവാഹമാണെന്ന് മനസിലാക്കിയ പെൺകുട്ടി നാട്ടുകാരെയും ഐസിഡിഎസ് ജീവനക്കാരെയും വിവരം അറിയിച്ചു

Marriage of 12 Years girl to 35 years man in the name of birthday  child marriage in Telangana  child marriage in Rangareddy district  പിറന്നാൾ ആഘോഷം എന്ന് പറഞ്ഞ് കബളിപ്പിച്ച് 12 വയസുകാരിയെ 35കാരന് വിവാഹം ചെയ്‌ത് നൽകി മാതാപിതാക്കൾ  ശൈശവ വിവാഹം നടത്തി മാതാപിതാക്കൾ  ശൈശവ വിവാഹം  പെൺകുട്ടിയെ കബളിപ്പിച്ച് ശൈശവ വിവാഹം നടത്തി
പിറന്നാൾ ആഘോഷം എന്ന് പറഞ്ഞ് കബളിപ്പിച്ച് 12 വയസുകാരിയെ 35കാരന് വിവാഹം ചെയ്‌ത് നൽകി മാതാപിതാക്കൾ
author img

By

Published : May 16, 2022, 8:52 PM IST

തെലങ്കാന : തെലങ്കാനയിൽ 12 വയസുള്ള പെൺകുട്ടിയെ 35കാരന് വിവാഹം ചെയ്‌തുകൊടുത്ത് മാതാപിതാക്കൾ. രംഗറെഡ്ഡി ജില്ലയിലെ കേശംപേട്ട് മണ്ഡലത്തിലെ പാപ്പിറെഡ്ഡി ഗുഡ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. നാടോടികളായ എല്ലമ്മയുടെയും ഗോപാലിന്‍റെയും മകളാണ് പെൺകുട്ടി.

ഫാറൂഖ് നഗറിലെ വെലിജർല ഗ്രാമത്തിലെ താമസക്കാരനായ 35 വയസുകാരനാണ് പെൺകുട്ടിയെ വിവാഹം ചെയ്‌തത്. പെൺകുട്ടിയോട് പിറന്നാൾ ആഘോഷമെന്ന് പറഞ്ഞാണ് മാതാപിതാക്കൾ വിവാഹം നടത്തിയത്. എന്നാൽ, വിവാഹ വിവരം മനസിലാക്കിയ പെൺകുട്ടി നാട്ടുകാരെയും ഐസിഡിഎസ് ജീവനക്കാരെയും വിവരം അറിയിച്ചു.

Also read: ശൈശവ വിവാഹത്തിന്‍റെ കെണിയില്‍പ്പെടാതെ ഉയിര്‍പ്പ് ; മംമ്ത ഇന്ന് ഗൂഗിൾ ഫുട്‌ബോൾ ഐക്കണ്‍

സംഭവത്തെ തുടർന്ന് പെൺകുട്ടി ബന്ധുക്കളോടൊപ്പം പോയി. ഇതേതുടർന്ന് മാതാപിതാക്കൾ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ശേഷം പെൺകുട്ടിയെ തിരികെ കൊണ്ടുപോകുകയും ചെയ്‌തു.

വിവരമറിഞ്ഞെത്തിയ ഐസിഡിഎസ് ഉദ്യോഗസ്ഥൻ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസെത്തി പെൺകുട്ടിയെ ബാലികാസംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തിൽ കേഷാംപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.