ETV Bharat / bharat

ഉസ്ബെക്കിസ്ഥാനിലെ കഫ് സിറപ്പ് മരണങ്ങൾ : മരിയോൺ ബയോടെക്കിന്‍റെ ലൈസൻസ് റദ്ദാക്കാൻ യുപി ഡ്രഗ് അതോറിറ്റിക്ക് കേന്ദ്ര നിർദേശം - യുപി ഡ്രഗ് അതോറിറ്റിയോട് കേന്ദ്ര നിർദ്ദേശം

നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉത്പാദിപ്പിക്കുന്ന ‘ഡോക്–1–മാക്സ്’ (Dok-1-Max) എന്ന കഫ് സിറപ്പ് കഴിച്ച 18 കുട്ടികളാണ് മരിച്ചത്

Marion Biotechs licence to be cancelled  drung  drug  grug authority of india  Uzbekistan cough syrup deaths  ഉസ്ബെക്കിസ്ഥാൻ കഫ് സിറപ്പ് മരണങ്ങൾ  മരിയോൺ ബയോടെക്കd  യുപി ഡ്രഗ് അതോറിറ്റിയോട് കേന്ദ്ര നിർദ്ദേശം  നിർമാണ ലൈസൻസ്
Marion Biotechs licence to be cancelled
author img

By

Published : Mar 5, 2023, 1:04 PM IST

നോയിഡ/ന്യൂഡൽഹി : മരുന്ന് നിര്‍മാതാക്കളായ മരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കാൻ ഉത്തര്‍പ്രദേശ് ഡ്രഗ് കൺട്രോളർ അതോറിറ്റിയോട് നിര്‍ദേശിച്ച് കേന്ദ്രം. ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. 36 സാമ്പിളുകളിൽ 22 എണ്ണത്തിലും എഥിലീൻ ഗ്ലൈക്കോളിൽ കലർന്നതായി കണ്ടെത്തിയെന്ന് ഗൗതം ബുദ്ധ നഗർ ഡ്രഗ് ഇൻസ്‌പെക്‌ടർ മാധ്യമങ്ങളെ അറിയിച്ചു. മായം കലർന്ന ഉത്പന്നങ്ങള്‍ നിർമ്മിച്ച് വിറ്റതിന് ശനിയാഴ്‌ച ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മരിയോൺ ബയോടെക്കിലെ മൂന്ന് ജീവനക്കാരെ യുപിയിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

തുടർന്ന് പരിശോധനയിൽ സാമ്പിൾ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി. ബന്ധപ്പെട്ട മരുന്നിന്‍റെ വിൽപ്പനയും വിതരണവും നിർത്തണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്‌സിഒ) വടക്കന്‍ മേഖലാ ഇൻസ്പെക്‌ടർ വെള്ളിയാഴ്‌ച മരിയോൺ ബയോടെക്കിന് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു.

സിറപ്പില്‍ എഥിലിൻ ഗ്ലൈക്കോണിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സർക്കാരും വകുപ്പ് തല ഉദ്യോഗസ്ഥരും കടുത്ത നടപടിയുമായി നീങ്ങുന്നത്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. സാമ്പിൾ നിലവാരമുള്ളതല്ല എന്ന് കണ്ടെത്തിയതിനാൽ ഡ്രഗ്‌സ് ഇൻസ്പെക്‌ടർ വെള്ളിയാഴ്ച മരിയോൺ ബയോടെക്കിന് നോട്ടിസ് നൽകുകയും ബന്ധപ്പെട്ട മരുന്നിന്‍റെ വിൽപ്പനയും വിതരണവും നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

'ഈ കത്ത് ലഭിച്ച് ഏഴ് ദിവസത്തിനകം മറുപടി നൽകണം. നിയമത്തിന്‍റെ 18 (എ) (ഐ) വകുപ്പിന്‍റെ ലംഘനത്തിന്‍മേല്‍, മറുപടി വൈകുന്ന പക്ഷം നടപടി നേരിടേണ്ടിവരും. മറുപടി നൽകാതിരുന്നാല്‍ ഈ വിഷയത്തിൽ നിങ്ങൾക്ക് ഒന്നും പറയാനില്ല എന്ന് അനുമാനിക്കപ്പെടും. തുടര്‍ന്ന് ഒരു അറിയിപ്പും കൂടാതെ സ്ഥാപനത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കും' - മാർച്ച് 3 ന് പുറപ്പെടുവിച്ച നോട്ടിസിൽ പറയുന്നു.

മരിയണിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വ്യാഴാഴ്‌ച രാത്രി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് ശേഷമാണ് മൂന്ന് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തത്. സിഡിഎസ്‌സിഒയിലെ ഡ്രഗ്‌സ് ഇൻസ്പെക്‌ടറുടെ പരാതിയിൽ രണ്ട് ഡയറക്‌ടർമാരും ഇതിൽ ഉൾപ്പെടും. കമ്പനിയുടെ ഡയറക്‌ടർമാർ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കമ്പനിയുടെ ഒളിവിലുള്ള ഡയറക്‌ടർമാർ ജയ ജെയിൻ, സച്ചിൻ ജെയിൻ എന്നിവരാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെളിപ്പെടുത്തലിൽ പുതിയ പ്രശ്‌നം തല പൊക്കുന്നത്. ഡോക്–1–മാക്‌സ് എന്ന മരുന്ന് കഴിച്ച് ഗാംബിയയിൽ കുട്ടികൾ മരിച്ചെന്ന വിവാദമുണ്ടായതോടെ അന്ന് മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളെ മനപ്പൂര്‍വം ലക്ഷ്യംവയ്ക്കു‌കയാണെന്നായിരുന്നു അന്ന് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ന്യായീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.