ETV Bharat / bharat

മറാത്ത സംവരണം: ജാരങ്കെയുടെ അനിശ്ചിതകാല നിരാഹാരസമരം പിൻവലിക്കാൻ സര്‍വകക്ഷി യോഗത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി

Maratha reservation Unanimously passed resolution മഹാരാഷ്ട്ര സർക്കാർ മറാത്ത ക്വാട്ടയ്ക്ക് അനുകൂലമാണെന്ന് മുംബൈയിൽ നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. മറാത്ത സമുദായത്തിന് ക്വാട്ട ഉറപ്പാക്കാൻ നേതാവ്‌ ജാരങ്കെ സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത സംവരണം  Maratha reservation  Manoj Jarange  Maratha quota activist Manoj Jarange  മറാത്ത നേതാവ്‌ മനോജ് ജാരങ്കെ  Eknath Shinde  Maharashtra Chief Minister Eknath Shinde  Maratha reservation all party meeting  Unanimously passed resolution  Maratha reservation Unanimously passed resolution  പ്രമേയം പാസാക്കി  Resolution passed
Maratha reservation Unanimously passed resolution
author img

By ETV Bharat Kerala Team

Published : Nov 1, 2023, 10:51 PM IST

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ബുധനാഴ്‌ച (നവംബര്‍ 1) ചേർന്ന മറാത്ത ക്വാട്ട സർവകക്ഷി യോഗത്തിൽ മറാത്ത നേതാവ്‌ മനോജ് ജാരങ്കെയുടെ അനിശ്ചിതകാല നിരാഹാരം പിൻവലിക്കണമെന്ന് നേതാക്കൾ പ്രമേയം പാസാക്കി. സംസ്ഥാനത്ത് ക്രമസമാധാനപാലനം നടത്തണമെന്ന് അഭ്യർഥിക്കുന്ന പ്രമേയവും യോഗം പാസാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ മറാത്ത നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്‍റെ നിരാഹാര സമരം പിൻവലിക്കണമെന്ന് അഭ്യർഥിച്ചു. മറാത്തകൾക്ക് സംവരണം നൽകുന്നതിൽ എല്ലാ പാർട്ടികളും ഏകകണ്‌ഠമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ തെറ്റാണെന്നും പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സർക്കാർ മറാത്ത ക്വാട്ടയ്ക്ക് അനുകൂലമാണെന്ന് മുംബൈയിൽ നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. മറാത്ത സമുദായത്തിന് ക്വാട്ട ഉറപ്പാക്കാൻ ജാരങ്കെ സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ വീടുകൾ പ്രതിഷേധക്കാർ ലക്ഷ്യമിട്ടിരുന്നതിനാല്‍ ഒക്‌ടോബര്‍ 30 ന്‌ ബീഡിലെ ചില ഭാഗങ്ങളിൽ കർഫ്യൂവും ഇന്‍റർനെറ്റ് ഷട്ട്ഡൗണും ഏർപ്പെടുത്തിയപ്പോൾ മറാത്ത്വാഡ ജില്ലകളിലെ സർക്കാർ ബസ് സർവീസുകൾ പൂർണ്ണമായും നിർത്തിവച്ചു. അക്രമത്തിൽ ഏർപ്പെടരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുകയും സ്ഥിതി വഷളാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചിരുന്നു. മുൻ മുഖ്യമന്ത്രി അശോക് ചവാൻ, ശിവസേന നേതാവ് അനിൽ പരബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ച് പ്രതിപക്ഷ നേതാക്കളെ ഷിൻഡെ അറിയിക്കുമെന്നും അവരുടെ പിന്തുണ തേടുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

ഷിൻഡെ പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം തേടുകയും സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്‍റെ പദ്ധതികളെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്‌തു. മറാത്ത സംവരണമാവശ്യപ്പെട്ട് മനോജ് ജാരങ്കെ പാട്ടീൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിൽ മറാത്ത ക്വാട്ട വിഷയത്തിൽ വിരമിച്ച ജസ്റ്റിസ് സന്ദീപ് ഷിൻഡെ കമ്മിറ്റി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് മഹാരാഷ്‌ട്ര മന്ത്രിസഭ അംഗീകരിച്ചു.

സർക്കാർ നിയോഗിച്ച കമ്മിറ്റി 1.72 കോടി പഴയ രേഖകൾ സൂക്ഷ്‌മമായി പരിശോധിച്ചെന്നും അവയിൽ 11,530 രേഖകൾ കുമ്പി ജാതി പരാമർശിച്ചതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട ഒരു സമൂഹമായ കുംബികൾ മഹാരാഷ്ട്രയിലെ ഒബിസി വിഭാഗത്തിന് കീഴിലുള്ളതാണ്‌. വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണ ആനുകൂല്യങ്ങൾ ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌.

മഹാരാഷ്ട്ര സർക്കാരിന്‍റെ 12 വ്യത്യസ്‌ത വകുപ്പുകൾ സമർപ്പിച്ച രേഖകൾ സാധൂകരിക്കുന്നതിനായി, പട്ടികജാതി, പട്ടികവർഗ, നാടോടി വിഭാഗങ്ങൾ, ഒബിസികൾ എന്നിവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള 2012 ലെ ചട്ടങ്ങൾ പരിഷ്‌ക്കരിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ശിവബ സംഘടന നേതാവ് മനോജ് ജാരങ്കെ പാട്ടീൽ ആവശ്യപ്പെട്ട പ്രകാരം, മറാത്തകൾക്ക് 'കുൻബി ജാതി' സർട്ടിഫിക്കറ്റ് നൽകും അത് അവരെ ക്വാട്ടകൾക്ക് യോഗ്യരാക്കും.

ALSO READ: മറാത്ത സംവരണം : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന്, പ്രശ്‌ന പരിഹാരം ചർച്ച ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.