റാഞ്ചി: ഭൂമി തർക്കത്തിൽ അയൽക്കാരനെ വെടിവച്ച് കൊന്ന മാവോയിസ്റ്റിനെയും ഭാര്യയേയും നാട്ടുകാർ അടിച്ചുകൊന്നു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.
നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ അംഗമായ പ്രഗാസ് സിങ്(36) അയൽവാസിയായ വിനോദ് സിങ്ങിനെ(40) വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഇയാളെയും ഭാര്യ പ്രേംനി ദേവിയെയും (30) മർദിച്ച് കൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.