ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച വാക്സിനായി നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും കയറ്റുമതിക്ക് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം. ഇതിനകം ഇന്ത്യ 80 ലധികം രാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കയറ്റി അയക്കുമ്പോഴും ആഭ്യന്തര ആവശ്യവും വിതരണവും കണക്കിലെടുക്കുന്നുണ്ടെന്നും ബാഗ്ചി പറഞ്ഞു. ഇന്ത്യ ഇതുവരെ 644 ലക്ഷം വാക്സിൻ ഡോസുകളാണ് കയറ്റുമതി ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
വാക്സിൻ കയറ്റുമതിക്ക് വിലക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം - കൊവീഷീൽഡ്
ഇതിനകം 80ൽ അധികം രാജ്യങ്ങൾക്ക് വാക്സിന്‍ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം.