ETV Bharat / bharat

മന്‍സുഖ് ഹിരൺ കേസ്; മുമ്ബ്രാ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

author img

By

Published : Mar 20, 2021, 2:59 PM IST

ഹിരണിന്‍റെ ശരീരം കിടന്ന അതേ സ്ഥലത്തുതന്നെയാണ് പുതിയ മൃതദേഹവും പൊലിസ് കണ്ടെത്തിയത്

Mansukh Hiren case  Police recover another body near Mumbra creek  mumbai  മന്‍സുഖ് ഹിരൺ കേസ്  മുംബൈ  മുമ്ബ്രാ തീരത്ത് മറ്റൊരു മൃതദേഹവും കൂടി കണ്ടെടുത്തു
മന്‍സുഖ് ഹിരൺ കേസ്; മുമ്ബ്രാ തീരത്ത് മറ്റൊരു മൃതദേഹവും കൂടി കണ്ടെത്തി

മുംബൈ: മുമ്ബ്രാ തീരത്ത് മറ്റൊരു മൃതദേഹവും കൂടി പൊലിസ് കണ്ടെത്തിയതോടെ മന്‍സുഖ് ഹിരൺ മരണം നിർണായക വഴിത്തിരിവിൽ. ഹിരണിന്‍റെ ശരീരം കിടന്ന അതേ സ്ഥലത്തുതന്നെയാണ് പുതിയ മൃതദേഹവും കണ്ടത്തിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 5നാണ് റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ വസതിക്ക് മുന്‍പിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ കാറുടമയായ മന്‍സുഖ് ഹിരൺ മരണപ്പെടുന്നത്. തുടർന്ന് മന്‍സുഖിന്‍റെ ജഡം അംബാനിയുടെ വസതിക്ക് അടുത്തുള്ള മുമ്ബ്രാ തീരത്ത് കണ്ടെത്തുകയായിരുന്നു.

വെള്ളത്തിൽ ചാടി മരിച്ചുവെന്നാണ് പൊലിസ് നിഗമനം. എന്നാൽ ഹിരണിന്‍റെ മരണം കൊലപാതകമാണെന്നും പൊലീസ് ഓഫീസർ സച്ചിൻ വാസെക്ക് ഇതിൽ പങ്കുണ്ടെന്നുമാണ് മന്‍സുഖ് ഹിരണിന്‍റെ ഭാര്യ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടറായിരുന്ന വാസെയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മുംബൈ പൊലീസിന്‍റെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍റർ (സിഎഫ്‌സി) യൂണിറ്റിലേക്ക് മാറ്റിയിരുന്നു. വാസെയെ മാർച്ച് 25വരെ എന്‍.ഐ.എ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.