ETV Bharat / bharat

മലയാളി അധ്യാപകന്‍റെ 'വിദ്യാവന'ത്തിന് മൻ കി ബാത്തിൽ അഭിനന്ദനം; ജനങ്ങൾ 'മിയാവാക്കി' പ്രയോജനപ്പെടുത്തണമെന്ന് മോദി - mann ki baat modi

മണ്ണ് ഫലഭൂയിഷ്‌ടമല്ലെങ്കിൽ പോലും ഒരു പ്രദേശത്തെ ഹരിതാഭമാക്കാനുള്ള ജപ്പാനീസ് വനവത്കരണ രീതിയായ മിയാവാക്കി ജനങ്ങൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

നരേന്ദ്ര മോദി  Modi  മൻ കി ബാത്ത്  mann ki baat  Miyawaki  Japanese Technique Miyawaki  മിയാവാക്കി  റാഫി രാംനാഥ്  Rafi Ramnath  miyawaki technique  Rafi Ramnath for using miyawaki technique  mann ki baat modi  മൻ കി ബാത്ത് മോദി റാഫി രാംനാഥ്
മൻ കി ബാത്ത് മോദി റാഫി രാംനാഥ്
author img

By

Published : Jun 18, 2023, 6:19 PM IST

ന്യൂഡൽഹി : പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 102-ാം എപ്പിസോഡിൽ മലയാളി അധ്യാപകനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനീസ് വനവത്കരണ രീതിയായ 'മിയാവാക്കി' മാതൃക പിന്തുടരുന്ന മലയാളി അധ്യാപകനായ റാഫി രാംനാഥിനെയാണ് പ്രധാന മന്ത്രി അഭിനന്ദിച്ചത്.

മണ്ണ് ഫലഭൂയിഷ്‌ടമല്ലെങ്കിൽ പോലും ഒരു പ്രദേശത്തെ ഹരിതാഭമാക്കാനുള്ള വളരെ നല്ല മാർഗമാണ് മിയാവാക്കി എന്ന് പറഞ്ഞ പ്രധാന മന്ത്രി ഈ വിദ്യ ഇന്ത്യയിലും പ്രചാരത്തിലെത്തുകയാണെന്നും വ്യക്‌തമാക്കി. 'കേരളത്തിൽ നിന്നുള്ള അധ്യാപകനായ റാഫി രാംനാഥ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 115-ലധികം ഇനങ്ങളുള്ള ചെടികളുമായി 'വിദ്യാവനം' എന്ന പേരിൽ ഒരു ചെറുവനം സൃഷ്‌ടിച്ചു.

വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ഈ മിയാവാക്കി വനം സന്ദർശിക്കുന്നു. ഈ വിദ്യ ലോകത്ത് പ്രചാരത്തിലുണ്ട്, പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളോടും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരോട്, ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനും ഇതിനെക്കുറിച്ച് കൂടുതലറിയാനും ഞാൻ അപേക്ഷിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.

ടിബി മുക്‌ത ഇന്ത്യ : നൈനിറ്റാളിലെ ഒരു ഗ്രാമത്തിലെ നി-ക്ഷയ് മിത്രമായ ശ്രീമാൻ ദികർ സിങ് മേവാരി ആറ് ടിബി രോഗികളെ ദത്തെടുത്തു. അതുപോലെ കിന്നൗറിലെ ഒരു ഗ്രാമ പഞ്ചായത്ത് തലവനും നി-ക്ഷയ് മിത്രയുമായ ശ്രീമാൻ ഗ്യാൻ സിങ് തന്‍റെ ബ്ലോക്കിലെ ക്ഷയരോഗികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ മുന്നിട്ടിറങ്ങി.

നമ്മുടെ കുട്ടികളും യുവസുഹൃത്തുക്കളും ഇന്ത്യയെ ടിബി വിമുക്തമാക്കാനുള്ള പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. ഹിമാചൽ പ്രദേശിലെ ഉനയിൽ നിന്നുള്ള ഏഴുവയസുകാരി നളിനി സിങ് തന്‍റെ പോക്കറ്റ് മണി ഉപയോഗിച്ച് ടിബി രോഗികളെ സഹായിക്കുന്നു. കുട്ടികൾക്ക് പിഗ്ഗി ബാങ്കുകൾ (പണക്കുടുക്ക) എത്രത്തോളം ഇഷ്‌ടമാണെന്ന് നിങ്ങൾക്കറിയാം.

എന്നാൽ മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ 13 കാരി മീനാക്ഷിയും, പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ നിന്നുള്ള 11 കാരി ബഷ്വർ മുഖർജിയും തങ്ങളുടെ കുടുക്കയിൽ ശേഖരിച്ച പണം ടിബി രഹിത ഇന്ത്യ കാമ്പയിന് കൈമാറി. ചെറിയ പ്രായത്തിലും വലുതായി ചിന്തിക്കുന്ന ഈ കുട്ടികളെ ഞാൻ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്‌മീരിലെ ക്ഷീര വികസനം : ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ജനങ്ങൾ മികച്ചൊരു പ്രവർത്തനമാണ് ചെയ്‌തിരിക്കുന്നത്. കൃഷി ബാരാമുള്ളയിൽ വളരെക്കാലമായി ചെയ്‌തുവരുന്നുണ്ട്. എന്നാൽ അവിടെ പാലിന്‍റെ ക്ഷാമം വളരെയധികം ഉണ്ടായിരുന്നു. ബാരാമുള്ളയിലെ ജനങ്ങൾ ഈ വെല്ലുവിളി ഒരു അവസരമായി എടുത്തു. ഇന്ന് അവിടെ ധാരാളം ആളുകൾ ക്ഷീരമേഖലയിൽ ജോലി ചെയ്യാൻ തുടങ്ങി, മോദി വ്യക്‌തമാക്കി.

അടിയന്തരാവസ്ഥ കറുത്ത കാലഘട്ടം : അതേസമയം 1975-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിന്‍റെ തന്നെ കറുത്ത കാലഘട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യത്തിന്‍റെ മാതാവാണ് ഇന്ത്യ. ഭരണഘടനയെ പരമോന്നതമായാണ് നാം കാണുന്നത്. അതുകൊണ്ട് തന്നെ ജൂണ്‍ 25 നെ നമുക്ക് ഒരിക്കലും മറക്കാനാകില്ലെന്നും മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.