ETV Bharat / bharat

Manipur Violence | പ്രതിഷേധക്കടലായി മണിപ്പൂർ; പിടിയിലായ പ്രതിയുടെ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ട് പൊലീസ്

യുവതികൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂരിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

Manipur women paraded video  Massive protest in Manipur Churachandpur  മണിപ്പൂർ  മണിപ്പൂരിൽ പ്രതിഷേധം ആളിക്കത്തുന്നു  മണിപ്പൂർ കലാപം  മണിപ്പൂരിൽ യുവതികളെ നഗ്‌നയാക്കിയ സംഭവം  എൻ ബിരേൻ സിങ്
മണിപ്പൂരിൽ പ്രതിഷേധം ആളിക്കത്തുന്നു
author img

By

Published : Jul 20, 2023, 6:53 PM IST

Updated : Jul 20, 2023, 7:47 PM IST

ചുരാചന്ദ്പൂരിൽ നടന്ന പ്രതിഷേധ റാലി

ഇംഫാൽ : മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരായി പൊതുമധ്യത്തിലൂടെ നടത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. സംഭവത്തിൽ പ്രധാന പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ ഇയാളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

പേച്ചി അവാങ് ലെയ്‌കായി സ്വദേശിയായ ഹുയിറെം ഹെറോദാസ് മെയ്തേയ് എന്ന 32 കാരനെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്‌തത്. യുവതികളെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ ഇയാളെ തൗബാൽ ജില്ലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രചരിച്ച 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതികളെ ആക്രമിക്കുന്ന പ്രതികളിൽ പച്ച നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചിരുന്നയാളാണ് പിടിയിലായ ഹെറോദാസ് എന്ന് പൊലീസ് അറിയിച്ചു.

അതേസമയം വീഡിയോയിലുള്ള മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും, ഇതിനായി നിരവധി യൂണിറ്റുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങും അറിയിച്ചിരുന്നു.

ALSO READ : മുഖ്യപ്രതി അറസ്റ്റില്‍, വധശിക്ഷ ഉറപ്പാക്കാനുള്ള സാധ്യത പരിഗണിക്കും: സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി നടത്തിയ സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി

'സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് വേദനാജനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ്. വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് നടപടി സ്വീകരിക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ സമഗ്രമായ അന്വേഷണം നടക്കുകയാണ്. എല്ലാ കുറ്റക്കാർക്കെതിരെയും വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ കർശനമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും.' അദ്ദേഹം ട്വീറ്റ് ചെയ്‌തു.

കർശന നടപടിയെന്ന് മോദി : സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ഇവർക്കെതിരെ യാതൊരു ദയയും കാട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയും വ്യക്‌തമാക്കി. വ്യാഴാഴ്‌ച പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിന് പുറത്താണ് പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തത്. മണിപ്പൂർ കലാപം ആരംഭിച്ചതിന് ശേഷം ഇന്നാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി ആദ്യമായി പ്രതികരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഏതാനും വ്യക്തികളുടെ പ്രവര്‍ത്തികള്‍ അവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്‍റെ പ്രശസ്‌തിക്കാണ് കളങ്കമുണ്ടായത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ഒരു കുറ്റവാളിയും ശിക്ഷയിൽ നിന്ന് രക്ഷപ്പെടില്ല. നരേന്ദ്ര മോദി പറഞ്ഞു.

ഇടപെട്ട് സുപ്രീം കോടതി : അതേസമയം മണിപ്പൂർ സംഭവം സുപ്രീം കോടതിയും ഇടപെട്ടിരുന്നു. സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്ന് പറഞ്ഞ കോടതി ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നും, അനുവദിച്ച സമയത്തിനുള്ളിൽ ഇടപെട്ടില്ലെങ്കിൽ സ്വേമേധയാ നടപടിയെടുക്കുമെന്നും കോടതി താക്കീത് നൽകിയിരുന്നു.

ALSO READ : Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം

Last Updated : Jul 20, 2023, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.