ETV Bharat / bharat

വീണ്ടും കലാപ കലുഷിതമായത് ഇറോമിന്‍റേയും മനോരമയുടെയും പോരാട്ടനാട്; സമാധാനം മാത്രം തേടുന്ന ഭൂമികയായി മണിപ്പൂര്‍ - ഇറോം ശർമിള

വിട്ടൊഴിയാതെയുള്ള സായുധപോരാട്ടങ്ങളുടെയും വംശീയ കലാപങ്ങളുടെയും ചരിത്രം പേറുന്ന നാടാണ് മണിപ്പൂര്‍. നാടിനെ വീണ്ടും അശാന്തിയിലാഴ്‌ത്തിയ കലാപം വിട്ടൊഴിയുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ ഒരു കൂട്ടം സുമനസുകള്‍. ഇടിവി ഭാരത് പ്രതിനിധി അതോനു ചൗധരിയുടെ വിശദമായ റിപ്പോര്‍ട്ട്

Manipur violence explained reason behind riots  Manipur violence  Manipur riots  സമാധാനം മാത്രം ആഗ്രഹിച്ച് മണിപ്പൂര്‍  ഇറോമിന്‍റേയും മനോരമയുടേയും പോരാട്ടനാട്  അതോനു ചൗധരിയുടെ വിശദമായ റിപ്പോര്‍ട്ട്
ഇറോമിന്‍റേയും മനോരമയുടേയും പോരാട്ടനാട്
author img

By

Published : May 8, 2023, 3:13 PM IST

വംശീയ സംഘർഷത്തെ തുടര്‍ന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂര്‍ തിളച്ചുമറിയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ സംസ്ഥാനത്ത് വംശീയ കലാപം ആളിക്കത്തി ഒരു കലാപമുണ്ടാവുന്നത്. സംഘര്‍ഷം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തില്‍പ്പോലും ഈ വിഷയത്തെ ഗൗരവമായി എടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നത് വസ്‌തുതയാണ്.

മണിപ്പൂരിലെ ആംഡ് ഫോഴ്‌സസ് സ്പെഷ്യൽ പവേഴ്‌സ് ആക്‌ട് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശർമിള 2000 നവംബർ അഞ്ചിനാണ് ദൈർഘ്യമേറിയ നിരാഹാര സമരത്തിന് തുടക്കമിട്ടത്. 'ഉരുക്കു വനിത'യുടെ മണിപ്പൂരില്‍ നടന്ന 16 വർഷത്തെ ഈ നിരാഹാര സമരത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനം ശ്രദ്ധ നേടിയതും ചരിത്രമാണ്. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ ഇറോം ശര്‍മിള നിറഞ്ഞുനിന്നു.

പോരാട്ടഭൂമി വിദ്വേഷത്തിന്‍റെ പിടിയില്‍: വിവാദമായ അഫ്‌സ്‌പയ്‌ക്കെതിരായ കടുത്ത എതിർപ്പ് ഉയർത്തിക്കാട്ടിയ, മൂക്കിലൂടെ നിര്‍ബന്ധിത ഭക്ഷണ ട്യൂബ് ഘടിപ്പിച്ച ശർമിളയുടെ ഫോട്ടോകൾ വലിയ ശ്രദ്ധ നേടി. 16 വർഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതോടെ വിഷയം ഏറെക്കുറെ അന്തരീക്ഷത്തില്‍ നിന്നും ഇല്ലാതായി. മണിപ്പൂരില്‍ കൊല്ലപ്പെട്ട തങ്‌ജം മനോരമയെന്ന യുവതിയും പട്ടാള ബാരക്കിന് മുന്‍പില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച അമ്മാമാരുമെല്ലാം അഫ്‌സ്‌പയ്‌ക്കെതിരായ പ്രതിഷേധത്തിന്‍റെ പ്രതീകങ്ങളാണ്. ഇങ്ങനെ നിരവധി പോരാട്ട ചരിത്രമുള്ള നാടാണ് ഇപ്പോള്‍ വര്‍ഗീയതയാല്‍ കത്തിയെരിയുന്നത്.

ഇപ്പോഴുള്ള സംഭവത്തിലേക്ക് വരികയാണെങ്കില്‍, മെയ്‌തെയ്‌ സമുദായത്തെ പട്ടികവർഗ (എസ്‌ടി) ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഈ വിഭാഗത്തിലെ കുറച്ചുപേര്‍ ആവശ്യപ്പെട്ടു. ഇത് സമുദായത്തിന്‍റെ ആകെ ആവശ്യമെന്ന തരത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി പോയത്. തുടര്‍ന്ന്, മെയ്‌തെയ്‌ ജാതിയെ എസ്‌ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് മണിപ്പൂരിനെ കലാപകലുഷിതമാക്കുന്നതിലേക്ക് എത്തിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്‍റ്‌സ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മാർച്ച് നടത്തുകയും അത് അക്രമ പരമ്പരകള്‍ അഴിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്‌തു. മെയ്തെയ് ജാതിയെ പട്ടികവർഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഉള്‍പ്പെടുത്തരുതെന്നും ഒരേ തരത്തിലാണ് ആവശ്യമുയര്‍ന്നത്.

'ഷൂട്ട് അറ്റ് സൈറ്റി'ന് ഉത്തരവിട്ട് സര്‍ക്കാര്‍: സംസ്ഥാനത്തെയുടനീളം അശാന്തിയിലാക്കിയ കലാപത്തിനെതിരെ പ്രശസ്‌ത ചലച്ചിത്ര നിർമാതാവും പത്മശ്രീ അവാർഡ് ജേതാവായ അരിബാം ശ്യാം ശർമ (89) രംഗത്തെത്തിയിരുന്നു. 'നമ്മള്‍ സമാധാനപ്രിയരായ ആളുകളാണ്. സമാധാനമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. സമാധാനം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്' - എന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മണിപ്പൂരിലെ ചുരാചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്‌ണുപൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി എന്നിങ്ങനെ വിവിധ ജില്ലകളിലാണ് നാല് ദിവസങ്ങളിലായി അക്രമവും തീവയ്‌പ്പുമുണ്ടായത്. പ്രശ്‌നം ഗുരുതരമായതോടെ കലാപകാരികള്‍ക്കുനേരെ വെടിവയ്‌ക്കാന്‍ ജില്ല കലക്‌ടര്‍മാര്‍ക്ക് മണിപ്പൂർ സർക്കാർ ഉത്തരവ് നല്‍കി.

മെയ് നാലിന് അക്രമം രൂക്ഷമായതോടെ ഭരണഘടനയിലെ ആർട്ടിക്കിൾ 355 കേന്ദ്രം പ്രയോഗിച്ചു. ബാഹ്യ ആക്രമണങ്ങളിൽ നിന്നോ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നോ സംസ്ഥാനത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഈ നിയമം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൈന്യം, അസം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ലോക്കൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ സമാധാന ശ്രമങ്ങള്‍. ഒരു ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.

കുക്കി, മെയ്തെയ് സമുദായങ്ങളിൽപ്പെട്ട 9,000ത്തിലധികം ആളുകളാണ് പലായനം ചെയ്‌തത്. പുറമെ ഇതര ജാതിയില്‍പ്പെട്ടവരും. അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് 9,000 പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കെട്ടിടങ്ങളും വീടുകളും വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വെണ്ണീരായി. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അശാന്തിയിലായ പ്രദേശങ്ങളില്‍ നിന്നും 1,600ലധികം ആളുകളാണ് അസമിലെ കച്ചാർ ജില്ലയിലേക്ക് കുടിയേറിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ മിസോറാമിലെ സെയ്ച്വൽ ജില്ലയിലും അഭയം പ്രാപിച്ചു.

അതിരുകള്‍ കടന്നും കത്തിപ്പടര്‍ന്ന് കലാപം: ഈ വംശീയ കലാപത്തെ തുടര്‍ന്ന് മെയ്‌ നാലിന് രാത്രി മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലും അനുരണമുണ്ടാക്കി. ഇവിടെ കുക്കി, മെയ്തെയ് ജാതിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ സ്‌കൂളുകളിലും മറ്റും താത്‌കാലിക ക്യാമ്പുകളും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും നൽകുകയും ചെയ്‌തിട്ടുണ്ട്. രണ്ട് മിസോറാം ജില്ലകളായ ഐസ്വാൾ, സെയ്‌തുവൽ മണിപ്പൂരുമായി 95 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇടങ്ങളാണ്.

യഥാക്രമം 204, 225 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അസം, നാഗാലാൻഡ് സംസ്ഥാനങ്ങളുമായുള്ള ദൂരം. മെയ്തെയ്, നാഗ, കുക്കി, മിസോ, ചക്‌മ തുടങ്ങിയവയാണ് ഇവിടെങ്ങളിലെ വിവിധ ജാതികള്‍. വടക്കുകിഴക്കൻ മേഖലയിൽ 2011 സെൻസസ് പ്രകാരം 45.58 ദശലക്ഷമാണ് ജനസംഖ്യ. തദ്ദേശീയരായ ഗോത്രവർഗക്കാർ ജനസംഖ്യയുടെ ഏകദേശം 28 ശതമാനമാണ്. മാതൃഭാഷയിലോ തദ്ദേശീയ ഭാഷയിലോ ആണ് ഇവര്‍ സംസാരിക്കുന്നതുപോലും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.