ETV Bharat / bharat

മണിപ്പൂരിൽ വൻ മണ്ണിടിച്ചില്‍: ഏഴ് മരണം, 45 പേർ കുടുങ്ങിക്കിടക്കുന്നു - മണിപ്പുരിൽ സൈനികർ തങ്ങിയ ക്യാമ്പിനടുത്ത് മണ്ണിടിച്ചിൽ

റെയിൽ പാത നിർമാണത്തിനായി എത്തിയ സൈനികർ തങ്ങിയ ക്യാമ്പിനടുത്താണ് അപകടം.

മണിപ്പുരിൽ റെയിManipur Two killed dozens missing as massive landslide blocks rivers flowൽവേ നിർമ്മാണ സൈറ്റിൽ കനത്ത മണ്ണിടിച്ചിൽ  massive landslide blocks rivers flow in Manipur  മണിപ്പുരിൽ കനത്ത മണ്ണിടിച്ചിൽ  മണിപ്പുരിൽ മണ്ണിടിച്ചിലിൽ രണ്ട് മരണം  ഇംഫാലിൽ സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചിൽ  മണിപ്പുരിൽ സൈനികർ തങ്ങിയ ക്യാമ്പിനടുത്ത് മണ്ണിടിച്ചിൽ  massive landslide occurred at a railway construction site in Manipur
മണിപ്പുരിൽ റെയിൽവേ നിർമ്മാണ സൈറ്റിൽ കനത്ത മണ്ണിടിച്ചിൽ; രണ്ട് മരണം, 50ഓളം പേർ കുടുങ്ങിക്കിടക്കുന്നു
author img

By

Published : Jun 30, 2022, 12:51 PM IST

Updated : Jun 30, 2022, 3:00 PM IST

ഇംഫാൽ : മണിപ്പൂരിലെ നോനി ജില്ലയിൽ റെയിൽവേ നിർമാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് മരണം. ബുധനാഴ്‌ച രാത്രിയോടെയാണ് ടുപുൾ യാർഡ് റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിന് സമീപം അപകടം സംഭവിച്ചത്. റെയിൽ പാത നിർമാണത്തിനായി എത്തിയ സൈനികർ തങ്ങിയ ക്യാമ്പിനടുത്താണ് അപകടം ഉണ്ടായത്.

  • Manipur | Rescue operation underway after a massive landslide hit the company location of 107 Territorial Army of Indian Army deployed near Tupul railway station in Noney district. pic.twitter.com/sKzPCcWpyI

    — ANI (@ANI) June 30, 2022 " class="align-text-top noRightClick twitterSection" data=" ">

45 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴ ശക്‌തിപ്രാപിക്കുന്നതിനാൽ പ്രദേശത്തുള്ളവർക്ക് നോനി ഡെപ്യൂട്ടി കമ്മിഷണർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

  • Noney, Manipur | Massive landslide triggered by incessant rains caused damage to Tupul station building of ongoing Jiribam – Imphal new line project. Landslide also stuck the track formation, camps of construction workers. Rescue operations in progress: NF Railway CPRO pic.twitter.com/5fzxzQcCki

'ടുപുൾ യാർഡ് റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ആളപായങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഡസൻ കണക്കിന് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ അവശിഷ്‌ടങ്ങളാൽ ഇജെയ് നദിയുടെ ഒഴുക്കും തടസപ്പെട്ടിട്ടുണ്ട്. ഇതിനാൽ തന്നെ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.

ഈ അവസ്ഥയ്‌ക്ക് ഉടൻ പരിഹാരം കാണാനാകാത്തതിനാൽ പൊതുജനങ്ങൾ സ്വയം മുൻകരുതൽ സ്വീകരിക്കണമെന്ന് അറിയിക്കുന്നു'. ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എൻഡിആർഎഫും എസ്‌ഡിആർഎഫും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Last Updated : Jun 30, 2022, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.