ഇംഫാൽ : മണിപ്പൂരിലെ നോനി ജില്ലയിൽ റെയിൽവേ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 14 ആയി. സൈനികരും റെയിൽവേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ 60ൽ അധികം പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
-
#UPDATE Noney, Manipur | 23 people were brought out from debris of which 14 dead. More are being searched. Not confirmed how many are buried but as of now 60 people including villagers, army & railway personnel, labourers (buried): DGP P Doungel (30.06) https://t.co/xTIYrRVP4I pic.twitter.com/4d8jbVZGHy
— ANI (@ANI) June 30, 2022 " class="align-text-top noRightClick twitterSection" data="
">#UPDATE Noney, Manipur | 23 people were brought out from debris of which 14 dead. More are being searched. Not confirmed how many are buried but as of now 60 people including villagers, army & railway personnel, labourers (buried): DGP P Doungel (30.06) https://t.co/xTIYrRVP4I pic.twitter.com/4d8jbVZGHy
— ANI (@ANI) June 30, 2022#UPDATE Noney, Manipur | 23 people were brought out from debris of which 14 dead. More are being searched. Not confirmed how many are buried but as of now 60 people including villagers, army & railway personnel, labourers (buried): DGP P Doungel (30.06) https://t.co/xTIYrRVP4I pic.twitter.com/4d8jbVZGHy
— ANI (@ANI) June 30, 2022
പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്‌ച രാത്രിയോടെയാണ് ടുപുൾ യാർഡ് റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിന് സമീപം അപകടം സംഭവിച്ചത്. റെയിൽ പാത നിർമാണത്തിനായി എത്തിയ സൈനികർ തങ്ങിയ ക്യാമ്പിനടുത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട 23 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ അവശിഷ്‌ടങ്ങളാൽ ഇജെയ് നദിയുടെ ഒഴുക്കും തടസപ്പെട്ടിട്ടുണ്ട്. ഇതിനാൽ തന്നെ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ദേശീയപാത -37ലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണയുമായും സംസാരിച്ചു. അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി എൻ ബിരേൻ സിങ് ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. 'മണിപ്പൂരിലെ നോനി ജില്ലയിലെ ടുപുൾ യാർഡ് റെയിൽവേ നിർമ്മാണ ക്യാമ്പിന് സമീപം ഉണ്ടായ ദാരുണമായ മണ്ണിടിച്ചിലിന്‍റെ വാർത്ത അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു," രാഹുൽ ട്വിറ്ററിൽ കുറിച്ചു.