ഇംഫാൽ : മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുകയാണ്. 12 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നിലനിർത്തുമ്പോൾ ബിജെപി 25 സീറ്റുകളിൽ ലീഡ് തുടരുകയാണ്.
അതേസമയം സംസ്ഥാനം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ജനതാദൾ (യു) മുതലായവയായിരിക്കും. നിലവിൽ എൻപിപി 10ഉം മറ്റുള്ളവ 13ഉം സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.
2017ൽ എൻപിപി, എൻപിഎഫ് എന്നിവയുടെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരത്തിലേറിയത്. എന്നാൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യബന്ധം തകർന്നതോടെ ബിജെപി, സ്വതന്ത്രമായി പാർട്ടി സ്ഥാനാർഥികളെ നിർത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈവിട്ട കക്ഷികൾ ബിജെപിയുമായി വീണ്ടും ഒന്നിക്കുമോ എന്ന് അന്തിമഫലം വരുന്നതോടെ വ്യക്തമാകും.
READ MORE: Manipur assembly election 2022: ആദ്യമണിക്കൂറിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം