ETV Bharat / bharat

ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹ ത്രിപുര മുഖ്യമന്ത്രി - ത്രിപുര പുതിയ മുഖ്യമന്ത്രി

ബിജെപി നിയമസഭകക്ഷി യോഗത്തിലാണ് തീരുമാനം

tripura new cm  manik saha  ത്രിപുര പുതിയ മുഖ്യമന്ത്രി  മണിക് സാഹയ്ക്ക് ചുമതല
മണിക് സാഹ ത്രിപുര പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും
author img

By

Published : May 14, 2022, 6:56 PM IST

അഗർത്തല: മണിക് സാഹ ത്രിപുര പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ബിജെപി നിയമസഭകക്ഷി യോഗത്തിലാണ് തീരുമാനം. നിലവിൽ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ.

ബിജെപി നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം ബിപ്ലവ് കുമാർ ദേവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്നലെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ലവ് ദേബിനെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ലവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന. നേരത്തെ ബിപ്ലവ് കുമാർ ദേവിനെതിരെ ഒരു വിഭാഗം എംഎൽഎമാരും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.